
വയനാട് ഫണ്ട് പിരിവിനായി വീണ്ടും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടം .ഒരു വര്‍ഷം മുന്‍പാണ് രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം യൂത്ത് കോണ്‍ഗ്രസ് 30 വീടുകള്‍ വെച്ച് കൊടുക്കാന്‍ തയ്യാറായത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്ന് തന്നെ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ രണ്ടര ലക്ഷം രൂപ വീതം പിരിച്ചു നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇങ്ങനെ പരിച്ച തുകയാണ് 87 ലക്ഷം രൂപ എന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടം തന്നെ സമ്മതിച്ചത്. എന്നാല്‍ പണം പൂര്‍ണമായിട്ടും ലഭിച്ചില്ല എന്നുള്ളതാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പില്‍ തന്നെ ചര്‍ച്ചയാകുന്നത്.
അതുകൊണ്ടുതന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളും ഫണ്ട് പിരിവുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കണമെന്ന നിര്‍ദേശവുമായി രംഗത്തെത്തി.എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായില്ല. മറിച്ച് വീണ്ടും പണപ്പിരിവ് നടത്താന്‍ ഉള്ള നിര്‍ദ്ദേശമാണ് രാഹുല്‍ മാങ്കൂട്ടം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 2ാം തീയതിയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം രാഹുല്‍ മാങ്കൂട്ടം നിയോജകമണ്ഡലം ഭാരവാഹികള്‍ക്ക് നല്‍കിയത്.
ഇത്രയും നാളും പണപ്പിരിവ് നടത്തിയിട്ടും 50000 രൂപ പോലും തിരിച്ചടയ്ക്കാത്ത നിയോജക മണ്ഡലം ഭാരവാഹികളായ മൂന്നു പേരെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ആറ്റിങ്ങല്‍ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈല്‍ബിന്‍, കുണ്ടറ നിയോജകമണ്ഡലം സനൂപ്, പുനലൂര്‍ നിയോജകമണ്ഡലം ഭാരവാഹി ബൈജു വര്‍ഗീസ് എന്നിവരെയാണ് പുറത്താക്കിയിരിക്കുന്നത്. ഇത്രയും നാള്‍ പിരിച്ചിട്ടും 50,000 രൂപ പോലും അടയ്ക്കാന്‍ തയ്യാറാകാത്തവര്‍ ഒന്‍പതാം തീയതിക്ക് മുന്‍പായി പണം അടച്ചില്ലെങ്കില്‍ സ്ഥാനത്തു നിന്നും പുറത്താക്കും എന്നാണ് കര്‍ശന നിര്‍ദേശം. ഏത് ഗ്രൂപ്പിന്റെ ഭാരവാഹി ആണെങ്കിലും ഗ്രൂപ്പ് നേതാക്കള്‍ വന്നാലും അവരെ തിരിച്ചെടുക്കുന്ന പ്രശ്‌നമല്ലെന്നുമാണ് മുന്നറിയിപ്പ്.
ഇത്തരത്തില്‍ കെസി വേണുഗോപാല്‍ വിഭാഗക്കാരനായ അമ്പലപ്പുഴ നിയോജകമണ്ഡലം ഭാരവാഹി മുരളി കൃഷ്ണന്‍ ഒരു രൂപപോലും ഇനിയും അടച്ചിട്ടില്ല. ഇയാള്‍ക്കെതിരെ നടപടി ഉണ്ടാകും. ഇതിനുശേഷംK Cവേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ശുപാര്‍ശമായി വന്നാലും തിരിച്ചെടുക്കില്ലെന്നും മുന്നറിയിപ്പ്. രാഹുല്‍ മാങ്കൂട്ടം നേരിട്ടാണ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടും പണപ്പിരിവിനായി ഇറങ്ങിയാല്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യവും പല നേതാക്കളും ഗ്രൂപ്പില്‍ ഉന്നയിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളം പിരിവ് നടത്തിയിട്ടും പണം അടക്കാത്തവരെയാണ്
ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇനിയും നിരവധിപേര്‍ പുറത്താകുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

