
മൂവാറ്റുപുഴയിൽ രാസലഹരിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം ജനറൽ സെക്രട്ടറി അനന്ദു അജിയാണ് എം ഡി എം എ യുമായി എക്സൈസ് പിടിയിലായത് . കോതമംഗലം തങ്കളം സ്വദേശിയാണ് അനന്തു അജി. ഇയാളിൽ നിന്നും 12 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കൂടിയ അളവിൽ എംഡിഎം എ വാങ്ങി ചെറിയ പാക്കറ്റുകളിലാക്കി അധിക വിലയ്ക്ക് വിൽക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു.
ALSO READ: കെ സുധാകരനെ മാറ്റി; സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷൻ
മൂവാറ്റുപുഴ പായിപ്രയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് 12 ഗ്രാം എംഡിഎംഎ യുമായി യൂത്ത് കോൺഗ്രസ് നേതാവ് അനന്തു അജിയെ എക്സൈസ് പിടികൂടുന്നത്. ഇതിനു മുൻപ് എംഡിഎംഎ യുമായി പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനന്തുവിനെക്കുറിച്ച് എക്സൈസിന് വിവരം ലഭിക്കുന്നത്. ആലുവ സ്വദേശിയായ ടോണിയിൽ നിന്നാണ് പണം നൽകി അനന്തു എം ഡി എം എ വാങ്ങിയതെന്നും ഇതിനു മുൻപ് 5 തവണ ഇരുവരും തമ്മിൽ ലഹരി ഇടപാട് നടത്തിയിട്ടുണ്ടെന്നും മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ പറഞ്ഞു.
കൂടിയ അളവിൽ എംഡിഎം എ വാങ്ങി ചെറിയ പാക്കറ്റുകളിലാക്കി അധിക വിലയ്ക്ക് വിൽക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു. യൂത്ത് കോൺഗ്രസിൻ്റെ തൃക്കാരിയൂർ മണ്ഡലം മുൻ ജനറൽ സെക്രട്ടറി കൂടിയാണ് അനന്ദു അജി. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ അനന്ദു നിലവിൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമാണ്. മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിൽ ഇയാൾ അതീവ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിനാൽ കസ്റ്റമേഴ്സിൻ്റെ വിശ്വസ്തനാണെന്നും എക്സൈസ് പറഞ്ഞു. തുടരന്വേഷണത്തിൻ്റെ ഭാഗമായി എറണാകുളം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എം.എഫ്. സുരേഷ് മൂവാറ്റുപുഴ ഓഫീസിലെത്തി പ്രതിയെ ചോദ്യം ചെയ്തു. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

