‘കടുത്ത പോരാട്ടം നടക്കും; ജെയ്ക്കിന് മുന്‍തൂക്കം’; പുതുപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ എന്നിവര്‍ തമ്മിലാണ് കടുത്ത പോരാട്ടം നടക്കുക എന്നാണ് വിലയിരുത്തുന്നത്. ഇപ്പോഴിതാ പുതുപ്പള്ളിയില്‍ ജെയ്ക്കിന് മുന്‍തൂക്കമെന്ന് പറയുകയാണ് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പുതുപ്പള്ളി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ജെയ്ക് വിജയിക്കുമെന്ന് പറഞ്ഞത്. കൈരളിയുടെ ഗുഡ് മോര്‍ണിംഗ് കേരളം പരിപാടിയിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതികരണം.

also read- പൊട്ടിപൊളിഞ്ഞ റോഡുകളും ഇടുങ്ങിയ പാലങ്ങളും മാറും; പുതുപ്പള്ളിക്ക് കുതിക്കാൻ നല്ല റോഡുകൾ വരും; ജെയ്ക് സി തോമസ്

ചാണ്ടി ഉമ്മന്റെ പ്രചാരണ പരിപാടികളില്‍ തനിക്ക് സംയുക്തമായി പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു. ഇതിന് പിന്നാലെയാണ് പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസിനാണ് മുന്‍തൂക്കമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞത്. കടുത്ത പോരാട്ടമായിരിക്കും നടക്കുക. എല്‍ഡിഎഫ്, യുഡിഎഫ്, ആംആദ്മി, ബിജെപി, തമ്മില്‍ കടുത്ത പോരാട്ടം നടക്കുമെന്നും ഇയാള്‍ പറയുന്നു. തന്റെ പേര് വെളിപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തയ്യാറായില്ല.

also read- ‘അനിയന്‍ ജെയ്ക് പറഞ്ഞു’; സഹായിക്കാനുള്ള മനസാണ് ഏറ്റവും വലിയ സ്വത്തെന്ന് ഓര്‍മിപ്പാക്കനുള്ള ‘ചോരക്കഥ’; വൈറലായി കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News