കൈരളി ന്യൂസ് ക്യാമറാമാൻ ദീപക്കിനെ മർദിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കൈരളി ന്യൂസ് ക്യാമറാമാൻ ദീപക്കിനെ മർദിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ക്യാമറ തല്ലിത്തകർത്തു. ഗതാഗതം തടസപ്പെടുത്തി കെസി വേണുഗോപാൽ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് സംഭവം.

ALSO READ: മഹാവ്യാധികളെ തോൽപ്പിക്കാൻ കേരളത്തെ നയിച്ച ടീച്ചറെ വടകര ഹൃദയത്തിൽ സ്വീകരിക്കും, നിപയും , കോവിഡും, കോൺഗ്രസും നാടിനാപത്താണ്: എം സ്വരാജ്

കെ സി വേണുഗോപാലിൻറെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫിന്റെ യുവജന സംഘടനയുടെ റോഡ് ഷോ ഗതാഗത തടസ്സപ്പെടുത്തികൊണ്ടു നിരവധി വാഹനങ്ങൾ ഗതാഗതക്കുരുത്തിൽ അകപ്പെട്ടതോടെയാണ് ഇത് ഷൂട്ട് ചെയ്യാൻ ക്യാമറാമാൻ ഇറങ്ങിയത് ക്യാമറാമാനെ കയ്യേറ്റം ചെയ്യുകയും എടുത്ത ദൃശ്യങ്ങൾ നശിപ്പിക്കുകയും ചെയ്തു. ബലം പ്രയോഗിച്ചാണ് ക്യാമറാമാനെ മണിക്കൂറുകളോളം തടഞ്ഞു വെച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികൾ അടക്കം ക്യാമറമാനെ കയ്യേറ്റം ചെയ്യുകയും ക്യാമറ നശിപ്പിക്കുകയും ചെയ്തത്.

ALSO READ: സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ മൗത്ത് പീസായി രാഹുല്‍ ഗാന്ധി അധഃപതിക്കരുത്: മന്ത്രി കെ എന്‍ ബാലഗോപല്‍

ക്യാമറാമാൻ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ പൂർണ്ണമായും ഡിലീറ്റ് ചെയ്ത ശേഷമാണ് ക്യാമറമാനെ സ്വതന്ത്രനാക്കിയത്. അതുവരെ ക്യാമറമാന്റെ മൊബൈൽഫോണും ക്യാമറയും അവരുടെ കൈവശം ആയിരുന്നു. കണ്ടാലറിയാവുന്ന പതിനഞ്ചോളം വരുന്ന സംഘമാണ് ക്യാമറാമാനെ വളഞ്ഞു വെച്ച് ഇരുട്ടത്ത് ആക്രമിച്ചത്. പിന്നീട് സംഭവം അറിഞ്ഞ റിപ്പോർട്ട് എത്തിയാണ് ക്യാമറാമാനെ മോചിപ്പിച്ചത്. ഇതിനിടെ പോലീസിനെ വിളിച്ചതോടെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഓടിരക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണം ആവശ്യപ്പെട്ടുകൊണ്ട് സൗത്ത് പോലീസിൽ പരാതി നൽകി. പരിക്കുപറ്റിയ ക്യാമറാമാൻ ആശുപത്രിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News