
വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുനിൽ മാതൂർ ആണ് മുങ്ങി മരിച്ചത്. ആറ്റിങ്ങൽ ആലംകോട് ഹോട്ടൽ ജീവനക്കാരനാണ് മരിച്ച സുനിൽ. സുഹൃത്തുകൾക്കൊപ്പം ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇന്ന് വൈകുന്നേരം 6.45 നായായിരുന്നു അപകടം.
സംസ്ഥാനത്ത് ഇന്ന് ഇടുക്കിയിലും മുങ്ങിമരണമുണ്ടായി. അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപമാണ് വിദ്യാർഥി മുങ്ങി മരിച്ചത്.
പെരിയാറിലെ കയത്തിൽ മുങ്ങി പോകുകയായിരുന്നു. നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജി (17 ) ആണ് മരിച്ചത്.
ഫയർ ഫോഴ്‌സ് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
Also read: ദാരുണ മരണം! ഇടുക്കിയിൽ വിദ്യാർത്ഥി പെരിയാറിൽ മുങ്ങിമരിച്ചു
A young man from Jharkhand, identified as Sunil Mathur, drowned while bathing in the temple pond of Janardanaswamy Temple in Varkala. He was working as a hotel employee in Alamcode, Attingal. The incident occurred around 6:45 pm when he entered the pond along with his friends.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

