പേപ്പാറ ഡാമില്‍ യുവാവിനെ കാണാതായി

തിരുവനന്തപുരം പേപ്പാറ ഡാമില്‍ വൃഷ്ടിപ്രദേശത്ത് യുവാവിനെ കാണാതായി. പേട്ട സ്വദേശിയായ ഉണ്ണികൃഷ്ണന്‍ (26) ആണ് കാണാതായത്. ഡാമിന്റെ വൃഷ്ടിപ്രദേശമായ പൊടിയക്കാല നെല്ലിക്കാപ്പറയ്ക്കു സമീപം ആണ് ഇയാളെ കാണാതായത്.

കാല് കഴുകാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ അകപ്പെട്ടുകയായിരുന്നു. പേട്ട സ്വദേശികളായ നാലംഗ സംഘത്തില്‍ ഉണ്ടായിരുന്ന ആളാണ് ഉണ്ണികൃഷ്ണന്‍. വൈകുന്നേരം 5-30 നാണ് സംഭവം. ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News