
മാത്യു കുഴൽനാടനെതിരെ ഫ്ലക്സ് ബോർഡുകളുമായി യൂത്ത് ലീഗ്. നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടെന്നാണ് ബോർഡിലുള്ളത്. കണ്ണൂർ ഇരിക്കൂറിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
നേരത്തെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന് മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ മുസ്ലിം ലീഗ് വി ഡി സതീശന് അനുകൂലമായ നടപടി സ്വീകരിച്ചിരുന്നു. ഇതോടെയാണ് മാത്യു കുഴൽനാടൻ ലീഗിനെതിരെ തിരിഞ്ഞത്. ഇതാണ് ഇപ്പോൾ യൂത്ത് ലീഗിനെ ചൊടിപ്പിച്ചത്.
കോൺഗ്രസിൽ മുഖ്യമന്ത്രി കസേരപ്പോര് പുകയുകയാണ്. ഒരുവശത്ത് കെപിസിസി കൂടിയാലോചനകൾ നടക്കുമ്പോൾ തന്നെ മറുവശത്ത് കെസി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും അവരുടെ അനുയായികളും ഫ്ലക്സ് യുദ്ധവുമായി സജീവമാണ്. അതേസമയം മുഖ്യമന്ത്രി ആരാകും എന്നത് ചർച്ച ചെയ്യാൻ ചേർന്ന കെപിസിസി കൂടിക്കാഴ്ചയിൽ നേതാക്കൾ തങ്ങളുടെ പിന്തുണ ആർക്കെന്ന് അറിയിച്ചു.
യോഗത്തിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് കെ സി വേണുഗോപാലിനാണ്. 46 പേർ കെ സി വേണുഗോപാലിന് പിന്തുണ അറിയിച്ചപ്പോൾ 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദേശിച്ചു. ആറ് പേർ മാത്രമാണ് വി. ഡി. സതീശനെ പിന്തുണച്ചതെന്നാണ് വിവരം. ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് മൂന്ന് പേർ അറിയിച്ചിട്ടുമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

