മദ്യലഹരിയിൽ ഫ്‌ളാറ്റിന് തീയിട്ട് യുവാവ്, മാതാവ് പൊള്ളലേറ്റ നിലയിൽ

പത്തനംതിട്ട ഓമല്ലൂരിൽ മദ്യലഹരിയിൽ ഫ്ളാറ്റിന് തീയിട്ട് യുവാവ്. സംഭവത്തിൽ മാതാവിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. മാതാവ് ഓമന ജോസഫിനെയാണ് നിസാര പരുക്കുകളോടെ കണ്ടെത്തിയത്. മകനാണ് തീയിട്ടതെന്ന് മാതാവ് പറഞ്ഞു. സംഭവത്തിൽ മകൻ ജുബിനെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ജുബിന്റെ മാതാവും പിതാവും താമസിക്കുന്ന ഫ്ലാറ്റിലാണ് തീയിട്ടത്. കൃത്യസമയത്ത് ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

ALSO READ: ‘കേരള പൊലീസിന് ബിഗ് സല്യൂട്ട്’, ഒരു കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നിങ്ങൾ ഇല്ലാതാക്കിയത്: പ്രശംസിച്ച് മേജർ രവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News