
നിലമ്പൂര്‍: യുവത്വത്തിന്റെ ആഘോഷമായ ‘YOUTH VIBE WITH SWARAJ ‘ സംഗീത പരിപാടികളുടെ ഭാഗമായുള്ള ഡിജെ നൈറ്റ് ഇന്ന് വൈകിട്ട് 6 മണിക്ക് നിലമ്പൂരിലെ അഞ്ചാം മൈലില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. അഞ്ചാം മൈലില്‍ നടക്കുന്ന ‘YOUTH VIBE WITH SWARAJ ‘ സംഗീത പരിപാടി സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
പുതിയ തലമുറയുടെ അഭിരുചികള്‍ക്ക് അനുസരിച്ചുള്ള സംഗീതവും ദൃശ്യാനുഭവങ്ങളും കോര്‍ത്തിണക്കി ഒരുക്കുന്ന ഈ ഡിജെ നൈറ്റ്, യുവജനങ്ങള്‍ക്ക് ആവേശം പകരുന്ന ഒന്നായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാ യുവജനങ്ങളെയും സംഗീതപ്രേമികളെയും ആഘോഷ രാവിലേക്ക് സ്വാഗതംചെയ്യുന്നു.
. അതേസമയം സ്വരാജിന്‍റെ ചൊവ്വാഴ്‌ച ഒന്നാംഘട്ട പര്യടനം അവസാനിച്ചു. ചുങ്കത്തറ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിപാടി. നാടിന്റെ വികസനവും ക്ഷേമ പ്രവർത്തനവും ജമാഅത്തെ ഇസ്ലാമി–യുഡിഎഫ് കൂട്ടുകെട്ടിലെ അപകടവും ചരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചാണ് സ്വരാജ് പര്യടനകേന്ദ്രങ്ങളിൽ ആവേശമേറ്റുവാങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

