മണ്ണുത്തി കാർഷിക സർവകലാശാലയിൽ യുവാക്കളുടെ കൊലവിളി, അസഭ്യവർഷം

തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാല ക്യാംപസിൽ യുവാക്കളുടെ കൊലവിളി. വിദ്യാർത്ഥിനികൾ ഉൾപ്പെടെ ഉള്ളവർക്ക് നേരെ അസഭ്യവർഷം നടത്തിയ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കർഷിക സർവകലാശാല ക്യാംപസിൽ കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് ശേഷമാണ് സംഭവം നടന്നത്. ക്യാംപസിൽ അനധികൃതമായി പ്രവേശിച്ച രണ്ട് യുവാക്കൾ കത്തി വീശി സെക്യൂരിറ്റി ജീവനക്കാരെ അപകടപ്പെടുത്താൻ ശ്രമിച്ചു.

ഇത് തടയാൻ ചെന്ന വിദ്യാർത്ഥികൾക്ക് നേരെയും യുവാക്കൾ അസഭ്യവർഷം നടത്തി. യുവാക്കൾ ക്യാംപസിലെ വിദ്യാർത്ഥികളെ ആക്രമിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോയപ്പോൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തോട്ടപ്പടി സ്വദേശികളായ നൗഫൽ, അജിത് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News