കഞ്ചാവും എംഡിഎംഎയും വില്‍പ്പന നടത്തിയിരുന്ന യുവാവ് പൊലിസ് പിടിയില്‍

വിദ്യാര്‍ത്ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവും എംഡിഎംഎയും വില്‍പ്പന നടത്തിയിരുന്ന യുവാവ് പൊലിസ് പിടിയില്‍. മഞ്ചേരി പുല്‍പ്പറ്റ തൃപ്പനച്ചി കണയന്‍കോട്ടില്‍ ജാവിദാണ് അറസ്റ്റിലായത്. വൈകുന്നേരം എംഡിഎംഎയുമായി കൊണ്ടോട്ടി ബസ്സ്റ്റാന്റ് പരിസരത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. വില്‍പ്പനയ്ക്ക് കൊണ്ടുവന്ന രണ്ടു പായ്ക്കറ്റ് എംഡിഎംഎയും പിടിച്ചെടുത്തു. സഞ്ചരിച്ചിരുന്ന ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read: രാത്രി ഉറക്കം പൊലീസ് കാവലില്‍; കയ്യടി നേടി കേരള പൊലീസ് എസി ഡോര്‍മട്രി സംവിധാനം

2021-ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൊണ്ടുവന്ന് ലഹരി നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജാവിദ്. എയര്‍പോര്‍ട്ട് പരിസരത്തെ ലോഡ്ജിലായിരുന്നു പീഡനം. സംഭവത്തില്‍ ജാമ്യത്തിലിറങ്ങി വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും അറസ്റ്റിലാവുന്നത്.

മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് ഇയാളെ പിന്തുടര്‍ന്നത്. പകല്‍നേരങ്ങളില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടു കറങ്ങുന്ന പ്രതി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ലഹരി കൈമാറിയിരുന്നു. കൊണ്ടോട്ടി എ എസ്പി വിജയ്ഭാരത് റെഡ്ഡയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലിസ് കസ്റ്റഡി ആവശ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here