
ഇരിട്ടിയിൽ എംഡിഎംഎ കടത്തിയ യുവാക്കൾ പിടിയിലായി. നുച്യാട് സ്വദേശികളായ എം.മിഥിലാജ് (23), കെമുഹമ്മദ് സാദിഖ് (28 ) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. യുവാക്കളിൽ നിന്ന് 5.20 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
യുവാക്കൾ ബംഗളൂരുവിൽ നിന്നുമാണെത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി എക്സൈസ് നടത്തിവരുന്ന പ്രത്യേക പരിശോധനയിലാണ് പ്രതികൾ വലയിലായതെന്ന് അധികൃതർ അറിയിച്ചു. ബംഗളൂരിവിൽ നിന്ന് ഇരിട്ടിയിലേക്ക് യുവാക്കൾ ബസിലാണ് എത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

