ആഡ് ബ്ലോക്കർ ആപ്പുകൾ കൊണ്ട് ഇനി കാര്യമില്ല; നിയമങ്ങൾ കർശനമാക്കി യൂട്യൂബ്

പ്രീമിയം ഉപഭോക്താക്കൾക്കല്ലാതെ ആർക്കും പരസ്യമില്ലാതെ ഇനി യൂട്യൂബിൽ വിഡിയോകൾ കാണാൻ സാധിക്കാത്തവിധം നിയമങ്ങൾ കർശനമാക്കി യൂട്യൂബ്. പരസ്യമില്ലാതെ വിഡിയോകൾ കാണാനായി ആഡ് ബ്ലോക്കർ ആപ്പുകൾ ഉപയോഗപ്പെടുത്താമായിരുന്നു. എന്നാൽ യൂട്യൂബിന്റെ നിലവിലെ നിയമങ്ങൾ പ്രകാരം യൂട്യൂബ് വരിക്കാനാവാത്തവർക്കും ലോഗിൻ ചെയ്യാത്തവർക്കും ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കാൻ സാധിക്കില്ല. ഈ നിയമം നിലവിൽ വന്നതോടെ ആഡ് ബ്ലോക്കർ ആപ്പുകളുടെ ഉപഭോക്താക്കളെല്ലാം കൂട്ടമായി ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുകയാണ്.

ALSO READ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണം: രജിസ്റ്റര്‍ ചെയ്‌തത് 54 കേസുകള്‍ 

ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വീഡിയോകള്‍ മാത്രമേ യൂട്യൂബില്‍ കാണാന്‍ സാധിക്കുകയുള്ളൂ. ശേഷം യൂട്യൂബ് അവരെ വീഡിയോകള്‍ കാണുന്നതിൽ നിന്ന് വിലക്കും. 2200 കോടി ഡോളറിന്റെ പരസ്യമാണ് യൂട്യൂബ് ഈ വര്‍ഷം വിറ്റത്. ഗൂഗിളിന്റെ ആകെ വില്‍പനയില്‍ 10 ശതമാനമാണിത്. ഉപഭോക്താക്കൾക്കുള്ള നിയമങ്ങൾ കർശനമാക്കുന്നതോടെ വരുമാനം ഇതിലും ഉയരുമെന്നാണ് കമ്പനി പറയുന്നത്.

ALSO READ: ക്ഷണിച്ചതില്‍ നന്ദി; സിപിഐഎമ്മിന്റെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീംലീഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News