
വാർഷിക വരുമാന റിപ്പോർട്ട് പുറത്തിറക്കി യൂട്യൂബ്. കഴിഞ്ഞ വർഷം 36.2 ബില്യൺ ഡോളർ ആണ് പരസ്യത്തിൽ നിന്ന് യൂട്യൂബിനു ലഭിച്ച വരുമാനം. പരസ്യ വിൽപ്പനയിൽ നിന്ന് മാത്രം ആണ് ഇത്രയും വരുമാനം.
പരസ്യങ്ങളിൽ നിന്ന് മാത്രം 2024-ലെ അവസാനത്തിൽ ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിനു ലഭിച്ചത് 10.47 ബില്യൺ ഡോളറാണ്. ഈ വരുമാനത്തിന് മുഖ്യ കാരണമായത് അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിൽ 45 ദശലക്ഷത്തിലധികം ആളുകൾ യൂട്യൂബിൽ ഇലക്ഷൻസുമായി ബന്ധപ്പെട്ട ഉള്ളടക്കം കണ്ടുവെന്നാണ് ഗൂഗിളുമായി ബന്ധപ്പെട്ട റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
also read: കൈയ്യിലൊതുങ്ങും, കിടിലൻ ബാറ്ററി, സ്ലിം ഫോണിലെ രാജാവ് വിവോ V50 എത്തുന്നു
അതേസമയം ചില ഉപയോക്താക്കൾക്ക് യൂട്യൂബ് നിരവധി തവണ പരസ്യങ്ങൾ കാണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതു കാരണം ചില ഉപയോക്താക്കൾ യൂട്യൂബ് പ്രീമിയം വാങ്ങാൻ നിർബന്ധിതരാകുന്നുവെന്നും പരാതികൾ ഉണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here