
പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. സംഭവത്തിൽ യൂട്യൂബ് ചാനൽ നടത്തിപ്പുകാരെ പിടികൂടി. വിസ്മയ ന്യൂസ്, ശ്രീ വ്ളോഗ് എന്നീ യൂട്യൂബ് ചാനൽ നടത്തിപ്പുകാർക്ക് എതിരെ ആണ് അടൂർ പൊലീസ് കേസ് എടുത്തത്. പൊലീസ് വഴി വീഡിയോ കിട്ടിയെന്നും അത് പ്രചരിപ്പിക്കും എന്നുമായിരുന്നു ഭീഷണി. പത്ത് ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. വിസ്മയ ന്യൂസിൽ പ്രവർത്തിക്കുന്ന അഗ്നി, അനീഷ് എന്നിവരാണ് പിടിയിലായത്. മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
പോക്സോ കേസിലെ പ്രതിയുടെ അച്ഛനെയാണ് ഇവർ ഭീഷണിപ്പെടുത്തിയത്. പോലീസ് വഴി തങ്ങൾക്ക് കേസിനാസ്പദമായ വീഡിയോ ലഭിച്ചിട്ടുണ്ടെന്നും, പത്ത് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പ്രതിയുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവിടുമെന്നുമായിരുന്നു വ്ലോഗർമാരുടെ ഭീഷണി.
ALSO READ: തക്കാളി കയറ്റിവന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ചു; റോഡിൽ ചിന്നി ചിതറി തക്കാളി, രണ്ടുപേർക്ക് പരുക്ക്
പണം നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ മകന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും മറ്റു തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ അവരെ പിടികൂടുമെന്നും അടൂർ പോലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

