യൂട്യൂബ് പ്രീമിയം 3 മാസത്തേക്ക് ഫ്രീ; കാണാൻ ചെയ്യേണ്ടത്

യൂട്യൂബ് പ്രീമിയം സൗജന്യമാക്കാൻ യൂട്യൂബ്. ഇതോടെ യൂട്യൂബിൽ പരസ്യമില്ലാതെ വീഡിയോയും വാർത്തയുമൊക്കെ കാണാം. മൂന്ന് മാസത്തേക്ക് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി ഉപയോഗിക്കാൻ ആണ് യൂട്യൂബ് അവസരമൊരുക്കുന്നത്. പരസ്യമില്ലാതെ യൂട്യൂബ് വീഡിയോകൾ ആസ്വദിക്കാനും യൂട്യൂബ് മ്യൂസിക്കിൽ ബാക്ക്ഗ്രൗണ്ട് പ്ലേ ഉൾപ്പടെയുള്ള ഫീച്ചറുകൾ ആസ്വദിക്കാനുമാണ് പ്രീമിയം സഹായിക്കുക.

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലാത്തവർക്ക് വേണ്ടിയാണ് മൂന്ന് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ അവതരിപ്പിക്കുന്നത്. ഇതിനായി ഫോണിലോ ഡെസ്‌ക്ടോപ്പിലോ യൂട്യൂബ് ഓപ്പൺ ചെയ്യുക. പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത് ഗെറ്റ് യൂട്യൂബ് പ്രീമിയം തിരഞ്ഞെടുക്കുക. ഇതിൽ നിന്ന് മൂന്ന് മാസത്തെ പ്ലാൻ തിരഞ്ഞെടുക്കണം. അതിനു ശേഷം മൂന്ന് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും തിരഞ്ഞെടുക്കണം. പിന്നാലെ തന്നെ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ കൂടി നൽകിയാൽ സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കാം.

also read: കോടതി വളപ്പിലെ ഇരുമ്പ് ഗേറ്റ് മോഷ്ടിച്ചു ; ജീവനക്കാരൻ അറസ്റ്റില്‍

ആദ്യം പണം ഈടാക്കില്ല എങ്കിലും മൂന്ന് മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ അവസാനിച്ചു കഴിഞ്ഞാൽ പണം ഈടാക്കി തുടങ്ങും. 129 രൂപ വീതമാണ് ഈടാക്കുന്നത്. ഇത് ഒഴിവാക്കാനായി മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷൻ തീരുന്നതിന് മുമ്പ് സബ്‌സ്‌ക്രിപ്ഷൻ പിൻവലിച്ചാൽ മതിയാകും. പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് മറ്റൊരു ജിമെയിൽ അക്കൗണ്ട് വഴി ഈ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ ആസ്വദിക്കാനാകും.

also read: എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ യന്ത്രം തകര്‍ന്നു വീണു; 14 തൊഴിലാളികള്‍ മരിച്ചു

ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന് മാത്രമായി 139 രൂപയും മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷന് മാത്രമായി 399 രൂപയും ഒരു വർഷത്തെ നിരക്കായി 1290 രൂപയുമാണ് പ്രീമിയത്തിന് നൽകേണ്ടി വരിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News