കണ്ടു, ഇഷ്ടപ്പെട്ടു…എന്നാല്‍ പിന്നെ അതിനെപ്പറ്റി ഒന്ന് കൂടുതലറിഞ്ഞുകളയാം; യൂട്യൂബ് ഷോര്‍ട്സ് ഇനി വേറെ ലെവല്‍

YT SHORTS

നിങ്ങള്‍ സ്മാര്‍ട്ട്ഫോണില്‍ യൂട്യൂബ് ഷോര്‍ട്ട്സ് വ‍ഴി സ്ക്രോള്‍ ചെയ്തു പോകുകയാണ്.. ദേ ഒരു കിടിലൻ ഷൂ. നിങ്ങള്‍ക്കത് ഇഷ്ടമായി, വാങ്ങാനും ഒരു മോഹം. പക്ഷേ ഈ ഷൂവിനെപ്പറ്റിയോ, അതിൻ്റെ വിലയെപ്പറ്റിയോ ഒന്നും അറിയില്ല. എന്തുചെയ്യും? എങ്കിലീ ചോദ്യത്തിനുള്ള ഉത്തരവുമായി ഇപ്പോള്‍ ഒരാളെത്തിയിട്ടുണ്ട്. മറ്റാരുമല്ല, ഗൂഗിള്‍ ലെൻസാണത്.

ഗൂഗിൾ ലെൻസിന്റെ ഇമേജ് സെര്‍ച്ചിങ്ങ് ഫീച്ചര്‍ ഇനി മുതല്‍ ഷോര്‍ട്സില്‍ ലഭ്യമാകുമെന്നാണ് യൂട്യൂബ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കാഴ്ചക്കാർക്ക് ദൃശ്യ സൂചനകൾ ഉപയോഗിച്ച് ഒരു വീഡിയോയിൽ കാണുന്നതിനെ പറ്റി സെര്‍ച്ച് ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാൻ ഇത് സഹായിക്കും. വരും ആഴ്ചകളിൽ ബീറ്റയിൽ പുറത്തിറങ്ങുന്ന ഈ ഫീച്ചര്‍ ജനപ്രിയമാകുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

ALSO READ: വാട്ട്സ്ആപ്പില്‍ അടിമുടി മാറ്റം! സ്റ്റാറ്റസ് ഇനി ഇൻസ്റ്റപോലെ തന്നെ…

ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉള്ളടക്ക സൃഷ്ടിയിലും വൈറലിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, യൂട്യൂബ് അതിന്റെ യൂട്ടിലിറ്റി ഇരട്ടിയാക്കുന്നുവെന്നുവേണം ഈ ഫീച്ചറിലൂടെ പറയാൻ. ഷോർട്ട്സിലെ ലെൻസ് സെര്‍ച്ച് റിസള്‍ട്ടുകളില്‍ പരസ്യങ്ങൾ പ്രദർശിപ്പിക്കില്ല എന്നതാണ് ഒരു പ്രത്യേകത. കൂടാതെ യൂട്യൂബ് ഷോപ്പിംഗ് അഫിലിയേറ്റ് ലിങ്കുകളോ പണമടച്ചുള്ള പ്രമോഷനുകളോ ഉൾപ്പെടുന്ന ഷോർട്ട്സുകളിലും ഇത് പ്രവർത്തിക്കില്ല.

ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം

ഇതിനായി ആദ്യം യൂട്യൂബ് മൊബൈല്‍ ആപ്പ് തുറക്കുക. ശേഷം ഷോർട്ട്സിൽ ടാപ്പ് ചെയ്യുക. തുടര്‍ന്ന്വീ ഡിയോ താൽക്കാലികമായി നിർത്തുക.ഇപ്പോള്‍ മുകളിലെ മെനുവിൽ ഒരു ലെൻസ് ഐക്കൺ ദൃശ്യമാകും. അവിടെ നിന്ന്, നിങ്ങൾക്ക് സ്‌ക്രീനിലെ എന്തും ടാപ്പ് ചെയ്യാം, വരയ്ക്കാം അല്ലെങ്കിൽ ഹൈലൈറ്റ് ചെയ്യാം. ഉദാഹരണത്തിന് ഒരു സെലിബ്രിറ്റിയുടെ വസ്ത്രം, ഒരു ചെടി, ഒരു നഗരത്തിൻ്റെ ദൃശ്യം…ഇതോടെ ലെൻസ് ഇക്കാര്യം സെര്‍ച്ച് ചെയ്യുകയും റിസള്‍ട്ടുകള്‍ വീഡിയോയിൽ നേരിട്ട് ഓവർലേ ചെയ്യുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News