‘നമുക്ക് ചോദിച്ച് ചോദിച്ച് പോകാം’; ഇനി എഐയോട് ആശയവിനിമയം നടത്തി സെർച്ച് എളുപ്പമാക്കാം, പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ യൂട്യൂബ്

YouTube

എല്ലാവരുടെയും വളരെയധികം പ്രിയപ്പെട്ട പ്ലാറ്റഫോമാണ് യൂട്യൂബ്. 2005 ൽ ആണ് ആരംഭിച്ചതെങ്കിലും എല്ലാവരുടെയും ഇഷ്ടയിടമാണ്. ഉപജീവനമാർഗമായും വീഡിയോകള്‍ ഷെയർ ചെയ്യാനും വിനോദത്തിനും യൂട്യൂബ് ഉപയോഗിക്കുന്നു. ഇപ്പോ‍ഴിതാ പുത്തൻ ഫീച്ചർ യൂട്യൂബ് അവതരിപ്പിക്കാനൊരുങ്ങുകയാണ്.

ഇത്രയും നാള്‍ നാം എല്ലാവരും കീവേർഡ് ഉപയോഗിച്ച് സെർച്ച് ചെയ്തും തമ്പ് നെയിലുകള്‍ സ്കാൻ ചെയ്തുമാണ് ഓരോന്നും സെർച്ച് ചെയ്തിരുന്നത്. എന്നാൽ ഇനി മുതൽ എഐയോട് ആശയവിനിമയം നടത്തി ഓരാന്നും സെർച്ച് ചെയ്യാം. നിങ്ങളോട് തിരിച്ച് സംസാരിക്കുകയും ചെയ്യും. ‘ആസ്ക് യൂട്യൂബ്’ എന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്നതിനും, ഫോളോ അപ്പ് ചെയ്യാനും എഐ ജനറേറ്റ് ചെയ്ത സമ്മറികള്‍, ചെറിയ ക്ളിപ്പുകള്‍, ലോങ് വീഡിയോകള്‍ എന്നിവ എഐക്ക് തരാനാകും.

ALSO READ: യാത്രകളിൽ ഇനി ആധാറും ചുമന്ന് നടക്കണ്ട; രേഖകൾ സൂക്ഷിക്കാൻ ഡിജിറ്റൽ പോക്കറ്റുമായി ​ഗൂ​ഗിൾ

ഉദാഹരണത്തിന്, ഏറ്റവും മികച്ച ഡിഎസ്എൽആർ ക്യാമറ ഏതാണെന്ന് ചോദിക്കുന്നതിന് പകരം, വ്ളോഗ് ചെയ്യുന്നതിനായി രണ്ട് ലക്ഷത്തിന് താ‍ഴെയുള്ള മികച്ച ക്യാമറ ഏതെന്ന് ചോദിച്ചാൽ നിരവധി വിവരങ്ങള്‍ തരുന്നതായിരിക്കും. വീഡിയോ, മറ്റ് ക്ളിപ്പുകള്‍, ഫോളോഅപ്പ് ചോദ്യങ്ങള്‍ എന്നിവയുണ്ടാകും. സെർച്ച് വളരെയധികം എളുപ്പമാക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News