മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു, വൈൻ നിർമിച്ചു; യൂട്യൂബർ അറസ്റ്റിൽ

പാലക്കാട് ചെർപ്പുളശ്ശേരിയിൽ യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമിച്ചതിനും യുവാവ് അറസ്റ്റിലായി. തൂത സ്വദേശി അക്ഷജിനെ (21) ആണ് ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.സമീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി അക്ഷജിനെ റിമാൻഡ് ചെയ്തു.

Also read:ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ; ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്ന് അക്ഷജിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ പൊലീസ് വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, നോയ്സ് റിഡക്‌ഷൻ മൈക്ക്, ലാപ്ടോപ് എന്നിവ പിടിച്ചെടുത്തു. അനധികൃതമായി വൈൻ നിർമാണത്തിന് തയാറാക്കിയ 20 ലീറ്റർ വാഷ് മിശ്രിതവും 5 ലീറ്റർ വൈനും വീട്ടിൽ നിന്ന് പൊലീസ് പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News