സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് 7ലക്ഷം രൂപയും 30 പവനും തട്ടി; യൂട്യൂബർ അറസ്റ്റിൽ

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ. എറണാകുളം കടവന്ത്ര സ്വദേശി ജയശങ്കറിനെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിനിയായ വനിതാ ഡോക്ടറിൽ നിന്നാണ് ഇയാൾ പലപ്പോഴായി 7.61 ലക്ഷം രൂപയും 30 പവൻ സ്വർണ്ണവും തട്ടിയെടുത്തത്.

Also read:‘ആദിവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഇടപെടൽ നടത്തുന്നുണ്ട്’: മന്ത്രി കെ രാധാകൃഷ്ണൻ

ഇയാളോടൊപ്പമുള്ള പരാതിക്കാരിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തി ആയിരുന്നു തട്ടിപ്പ്. തുടർന്ന് വനിതാ ഡോക്ടർ തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. 2023 ജനുവരി 14 മുതൽ 2023 ഡിസംബർ 30 വരെയുള്ള കാലയളവിലാണ് ഇയാൾ പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News