തിളക്കമുള്ള മുഖം വേണോ? ചര്‍മ്മസൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി യുട്യൂബര്‍ രണ്‍വീര്‍ അലാബാദിയ

ranveer allahbadia_Skincare

പ്രമുഖ യുട്യൂബറും സമൂഹമാധ്യമ ഇന്‍ഫ്‌ലൂവന്‍സറുമായ രണ്‍വീര്‍ അലാബാദിയയുടെ വിശേഷങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ എപ്പോഴും കാതോര്‍ക്കാറുണ്ട്. അടുത്തിടെ കാമുകി ജുഹി ഭട്ടിനൊപ്പം ഐ.പി.എല്‍ മത്സരം കാണാനെത്തിയ അലാബാദിയയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ശാരീരികാരോഗ്യം, മാനസികാരോഗ്യം എന്നിവ കാത്തുസൂക്ഷിക്കാന്‍ അലാബാദിയ എപ്പോഴും പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. ഇപ്പോഴിതാ തന്റെ ചര്‍മ്മസൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ‘ബിയര്‍ബൈസെപ്‌സ്’ എന്ന പേരില്‍ അറിയപ്പെടുന്ന അലാബാദിയ.

തന്റെ ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വീണ്ടെടുക്കാനും തിളക്കമേകാനും തന്നെ സഹായിച്ചത് യോഗയാണെന്നാണ് അലാബാദിയയുടെ വെളിപ്പെടുത്തല്‍. വരണ്ട ചര്‍മ്മം, മുടി കൊഴിച്ചില്‍, അമിതമായി ചിന്തിച്ചുകൂട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ തന്നെ അലട്ടിയിരുന്നു. എന്നാല്‍ യോഗ പരിശീലിക്കാന്‍ തുടങ്ങിയതോടെ തന്റെ ശാരീരികാരോഗ്യത്തിലും മാനസികാരോഗ്യത്തിലും പ്രകടമായ മാറ്റങ്ങള്‍ വന്നു. ചര്‍മ്മത്തിനു ഏറെ തിളക്കം കൈവന്നുവെന്നും അലാബാദിയ പറയുന്നു. ”ഇപ്പോള്‍ എന്റെ ചര്‍മ്മത്തെപ്പറ്റി ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിക്കുന്നു. യോഗ കാരണമാണ് ഇപ്പോള്‍ എന്റെ ചര്‍മ്മം തിളങ്ങി നില്‍ക്കുന്നത്”- അലാബാദിയയുടെ വാക്കുകള്‍. യോഗയും വ്യായാമവും ശീലമാക്കുന്നത് ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഏറെ ഗുണം ചെയ്യുമെന്നാണ് അലാബാദിയയുടെ ഭാഷ്യം.

മുടിയുടെ ആരോഗ്യം എങ്ങനെ വര്‍ധിപ്പിക്കാമെന്നതിനെക്കുറിച്ചും അലാബാദിയ വിശദീകരിച്ചു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. തുടക്കത്തില്‍ തനിക്കുപോലും വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാല്‍ യോഗ ശീലമാക്കിയതോടെ തനിക്ക് ലഭിച്ച മറ്റൊരു പ്രധാന നേട്ടമാണ് ആരോഗ്യമുള്ള മുടിയെന്നും അലാബാദിയ പറയുന്നു.


യോഗ ചെയ്യേണ്ട രീതികളെക്കുറിച്ചും അലാബാദിയ വിശദീകരിച്ചു. തുടക്കക്കാര്‍ പത്തോ പതിനഞ്ചോ മിനിട്ട് ചെയ്താല്‍ മതിയാകും. മണിക്കൂറുകള്‍ ചെലവിടേണ്ടതില്ല. സങ്കീര്‍ണമായ ആസനങ്ങള്‍ക്ക് പകരം ലളിതമായ രീതിയില്‍ യോഗ ചെയ്യാം. ശ്വാസ നിയന്ത്രണവും മുഖത്തെ പേശികളുടെ നിയന്ത്രണവും യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെന്നും അലാബാദിയ ചൂണ്ടിക്കാട്ടി.

Also Read- കടുത്ത വേനലിൽ ചർമ്മത്തെ കരുതണോ ?; സൺസ്ക്രീൻ ഇങ്ങനെ പുരട്ടിയാൽ മതി

കഴിഞ്ഞവര്‍ഷം ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യുട്യൂബ് ഷോയില്‍ മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ച് അലാബാദിയ നടത്തിയ വിവാദപരാമര്‍ശം ദേശീയശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് അലാബാദിയക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. പിന്നീട് വിഷയത്തില്‍ അലാബാദിയ ക്ഷമ ചോദിക്കുകയും ചെയ്തു.

ഏപ്രില്‍ 12ന് വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐ.പി.എല്‍ മത്സരം കാണാന്‍ എത്തിയപ്പോഴാണ് അലാബാദിയ ഒടുവില്‍ വൈറലായത്. കാമുകിക്കൊപ്പം നടന്നുവരുന്ന അലാബാദിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News