ജഗന്‍മോഹന്‍ റെഡ്ഢി വിയര്‍ക്കും; നേരിടേണ്ടത് സഹോദരിയെ, വൈഎസ് ശര്‍മിള ആന്ധ്ര കോണ്‍ഗ്രസ് അധ്യക്ഷ

ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി വൈഎസ് ശര്‍മിള നിയമിതയായി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇത് സംബന്ധിച്ച വാര്‍ത്താ കുറിപ്പ് പുറത്തിറക്കി. വൈഎസ് രാജശേഖരന്‍ റെഡ്ഢിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയുടെ സഹോദരിയുമാണ് വൈഎസ് ശര്‍മിള. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ജി രുദ്രരാജു അധ്യക്ഷ പദവി രാജിവച്ചു. ഇദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതില്‍ പ്രത്യേക ക്ഷണിതാവാകും. ഇതിന് പിന്നാലെയാണ് ശര്‍മിളയ്ക്ക് പ്രധാന പദവി ലഭിച്ചത്.

ALSO READ:  നരേന്ദ്രമോദിയുടെ ബിരുദത്തെ ചൊല്ലിയുള്ള അപകീർത്തി കേസിൽ അരവിന്ദ് കെജ്‌രിവാളിനും സഞ്ജയ് സിങ്ങിനും ആശ്വാസം

രണ്ടാഴ്ച മുമ്പാണ് വൈഎസ് ശര്‍മിളയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചത്. പുതിയ സ്ഥാനം ലഭിച്ചതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഹോദരന്‍ ജഗന്‍മോഹന്‍ റെഡ്ഢിയെ നേരിടുന്നത് വൈഎസ് ശര്‍മിളയായിരിക്കും. അതേസമയം ജഗന്‍മോഹന്‍ റെഡ്ഢിയ്‌ക്കെതിരെ ശര്‍മിള മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. രാജ്യസഭയിലേക്ക് ശര്‍മിള തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇല്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സാധ്യത.

ALSO READ:  2024 നെറ്റ്ഫ്ലിക്സ് അങ്ങെടുത്തു; സൂപ്പർ താരങ്ങൾ ഇനി ‘ഇവിടം ഭരിക്കും’

ദക്ഷിണേന്ത്യന്‍ മണ്ണില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസ് ആന്ധ്രയിലും കരുക്കള്‍ നീക്കി തുടങ്ങിയിരിക്കുകയാണ്. കര്‍ണാടകയിലും തെലങ്കാനയിലും അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസ്, ആന്ധ്രയിലെ തങ്ങളുടെ ആധിപത്യവും തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ഒരിക്കല്‍ കോണ്‍ഗ്രസ് വിട്ടുപോകുകയും ഇപ്പോള്‍ അതിലും ശക്തമായി തിരികെ എത്തുകയും ചെയ്ത ശര്‍മിളയാണ് ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ തുറപ്പുചീട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News