
എമ്പുരാൻ റീ എഡിറ്റിംഗ് വിഷയത്തിൽ രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്താ. ഗാന്ധിജിയെ വധിച്ചു, ഇപ്പോൾ ഒരു സിനിമയെ കൊന്നു എന്നാണ് വിമർശനം. ഫേസ്ബുക്കിലൂടെ ആയിരുന്നു വിമർശനം.
പോസ്റ്റിന്റെ പൂർണരൂപം
”ഗാന്ധിജിയെ വധിച്ചു
ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു
ബാബ്രി മസ്ജിദ് തകർത്തു
ഇപ്പോൾ ഒരു സിനിമയെ കൊന്നു
കൊലപാകതങ്ങൾ തുടരുന്നു”

‘എമ്പുരാനിൽ’ വിവാദം; മോഹൻലാൽ മാപ്പ് പറഞ്ഞതിന് പിന്നാലെ ഫാൻസ് അസോസിയേഷനിൽ കൂട്ടരാജി
പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രത്തിലെ വിവാദങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് മോഹൻലാൽ പോസ്റ്റ് പങ്കുവച്ചത്. ഇതിന് പിന്നാലെ ഇതാ ഫാൻസ് അസോസിയേഷനിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. മോഹൻ ലാൽ ഫാൻസ് അസോസിയേഷൻ ആലപ്പുഴ ജില്ല സെക്രട്ടറി അടക്കമുള്ള ഭാരവാഹികൾ രാജിവെച്ചു. AKMFCWA ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനു രാജ് ആണ് രാജിവെച്ചത്. സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായിട്ടാണ് ബിനു രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here