
തുടർച്ചയായ മൂന്നു തോൽവികൾക്ക് പിന്നാലെ സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ഡൽഹിക്കെതിരെ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പർകിങ്സ്. എന്നാൽ കളിയിലെ ജയത്തോടൊപ്പം ചില വിവാദങ്ങളും ടീമിനെ ചുറ്റിപ്പറ്റി ഉയർന്നിട്ടുണ്ട്. അതിൽ പ്രധാനം സഞ്ജുവിനൊപ്പം രണ്ടാം വിക്കറ്റിൽ മികച്ച കൂട്ട്കേട്ട് സ്ഥാപിച്ച ആയുഷ് മാത്രെയെ നിർണ്ണായക ഘട്ടത്തിൽ “റിട്ടയേർഡ് ഹർട്ട്” ആക്കി തിരിച്ചു പവലിയനിലേക്ക് മടക്കുവാനുള്ള മാനേജ്മെന്റിന്റെ തീരുമാനമാണ്. 36 പന്തുകളിൽ നിന്നും 59 റൺസ് എടുത്ത താരത്തെ 18ആം ഓവറിൽ സ്കോർ 175ഇൽ നിൽക്കുമ്പോൾ ആണ് തിരികെ വിളിച്ചത്.
Also Read: മുംബൈയിൽ കോഹ്ലിയുടെ ‘ലക്ഷ്വറി ഷോ’ – ധരിച്ച വാച്ചിന്റെ വില കേട്ടാൽ ഞെട്ടും!
പിന്നാലെ ക്രീസിൽ എത്തിയ ദുബെ വെറും പത്തു പന്തിൽ 20 റൺസ് നേടിയെങ്കിലും മാത്രേയുടെ പുറത്താക്കലിനെ പറ്റി വലിയ ചർച്ചകളാണ് ഉണ്ടായത്. എന്നാൽ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ മാത്രേ. “ടീമിന് അവസാന ഓവറുകളിൽ വേഗത്തിൽ റൺസ് നേടേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഞാൻ അത്ര ഫ്ലോയിൽ ആയിരുന്നില്ല. അതിനാൽ ബിഗ് ഷോട്ടുകൾ കളിക്കാൻ കഴിവുള്ള മറ്റൊരു ബാറ്ററെ അയക്കാൻ ടീം തീരുമാനിച്ചു,” എന്നാണ് അണ്ടർ 19 കിരീടം ഉയർത്തിയ നായകന്റെ വിശദീകരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

