യുസഫ് അലിയുടെ ഇടപെടൽ; രണ്ടര വർഷമായി സൗദി ജയിലിൽ കഴിയുന്ന യുവാവിന് മോചനം

രണ്ടര വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന യുവാവിന് മോചനം. തിരുവനന്തപുരം വിതുര സ്വദേശിയായ റഷീദാണ് ജയില്‍ മോചിതനായത്. ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് യുവാവിനെ മോചിപ്പിച്ചത്. ഡ്രൈവറായി നാല് വര്‍ഷം മുന്‍പാണ് റഷീദ് സൗദിയില്‍ എത്തുന്നത്. റഷീദിന്റെ സ്‌പോണ്‍സര്‍ തന്റെ കടയില്‍ ജോലിയ്ക്ക് നിര്‍ത്തുകയായിരുന്നു. നാട്ടിൽ സ്വദേശിവത്കരണം ശക്തമായ സാഹചര്യവുമായി ബന്ധപ്പെട്ട പരിശോധനയ്‌ക്കെത്തിയ പൊലീസ് അടുത്ത തവണ കണ്ടാല്‍ അറസ്റ്റ് ചെയ്‌യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ ഭയന്ന റഷീദ് തൊഴില്‍ ഇടം വിട്ടു. ശേഷം സുഹൃത്തിന്റെ അരികില്‍ അഭയം തേടി. പാസ്‌പോര്‍ട്ട് തൊഴില്‍ ഉടമയുടെ കയ്യില്‍ ആയിരുന്നതിനാല്‍ പെട്ടന്ന് നാട്ടിലെത്തുന്നതിനായി സുഹൃത്ത് പറഞ്ഞുകൊടുത്ത വഴിയായാണ് ജൈലിലെത്തുന്നത്.

ALSO READ: ഗവർണർ കഥയുണ്ടാക്കി ഹീറോയാകാൻ ശ്രമിക്കുന്നു: മന്ത്രി എ കെ ശശീന്ദ്രൻ

നാടുകടത്തിൽ കേന്ദ്രത്തെ സമീപിച്ചാൽ ജയിലിലടക്കുമെന്നും പറഞ്ഞുകൊണ്ട് വെറും മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്താമെന്നുമായിരുന്നു ഉപദേശം. സുഹൃത്തായ ഷാൻ റഷീദിൽ നിന്നും 4000 റിയാൽ കൈപറ്റിയിരുന്നു. ഇതിനെത്തുടർന്ന് സുഹൃത്തിന്റെ ഉപദേശത്താൽ ജയിലിലാവുകയായിരുന്നു.

ALSO READ: അപൂർവങ്ങളിൽ അപൂർവം; ഫ്ലോറിഡയിലെ വൈൽഡ്‌ലൈഫ് പാർക്കിൽ വെളുത്ത മുതല

ഈ വിവരം എം എ യൂസഫലി അറിഞ്ഞതോടെ ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെല്ലാം റിയാദ് ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടല്‍ മൂലം പരിഹരിക്കുകയായിരുന്നു. തു‌ടർന്നാണ് റഷീദിനെ സൗദി ജയിലിൽ നിന്ന് മോചിതനാക്കിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് റഷീദ് റിയാദിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News