ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദര്‍ശനം: പദവിയില്‍ നിന്നും നീക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ആശാനാഥും യുവമോര്‍ച്ചയും

ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയതില്‍ തനിക്കെതിരായി അച്ചടക്ക നടപടി സ്വീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് യുവമോര്‍ച്ച നേതാവ് ആശാനാഥ്. എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ചാണ്ടി ഉമ്മന്‍ നടത്തിയ ക്ഷേത്ര ദര്‍ശനത്തില്‍ ഒപ്പം ചേര്‍ന്നതിന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് ആശാനാഥിനെ മാറ്റിയെന്നായിരുന്നു വാര്‍ത്ത. തിരുവനന്തപുരത്ത് നടന്ന യുവമോര്‍ച്ച യോഗത്തില്‍ ആശ പങ്കെടുത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അഭ്യൂഹം ഉയര്‍ന്നത്.

അതേസമയം, തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ഗര്‍ഭിണിയായതിനാല്‍ സംഘടനയില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നും ആശാനാഥ് മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി – യുഡിഎഫ് കൂട്ടുകെട്ടെന്ന ആരോപണം ശക്തമായിരുന്നു. പിന്നാലെ, ചാണ്ടി ഉമ്മനൊപ്പം ആശാനാഥ് ക്ഷേത്ര ദര്‍ശനം നടത്തിയതോടെയാണ് ആരോപണം കടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here