യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; വെബ്‌സൈറ്റ് സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പ്രകാശനം ചെയ്തു

Yuvadhara Youth festival literature

തിരുവനന്തപുരം: യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പ്രകാശനം ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് യുവധാര ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് നിയമസഭാ സ്പീക്കര്‍ അഡ്വ.എ എന്‍ ഷംസീര്‍ പ്രകാശനം ചെയ്തു.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് , പ്രസിഡന്റ് വി വസീഫ് എിന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജനുവരി 9,10,11,12 തീയതികളിലായി ഫോര്‍ട്ട് കൊച്ചിയിലാണ് ലിറ്ററേച്ചര്‍ ഫെസ്റ്റ് നടക്കുന്നത്.

Also Read: സിപിഐഎം മലപ്പുറം ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചു; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

രാജ്യത്തെ പ്രമുഖരായ വ്യക്തിത്വങ്ങളാണ് ഫെസ്റ്റിവലില്‍ യുവാക്കളോടും ജനങ്ങളോടും സംവദിക്കാനായി യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലേക്ക് എത്തുന്നത്.

കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ അക്ഷരക്കൂട്ടായ്മയായി യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മാറുമെന്ന് വെബ്‌സൈറ്റ് പ്രകാശനം ചെയ്ത് നിയമസഭാ സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

Also Read: സ്‌കൂൾ കലോത്സവം ബഹുജനസംഗമ വേദിയാകും : മന്ത്രി വി ശിവൻകുട്ടി

വെബ്‌സൈറ്റ് പ്രകാശനത്തില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ഡോ. ജെ എസ് ഷിജൂഖാന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി അനൂപ്, വി എസ് ശ്യാമ, മേയര്‍ ആര്യാ രാജേന്ദ്രന്‍, എ എം അന്‍സാരി, എല്‍ എസ് ലിജു എിന്നിവര്‍ വെബ്സൈറ്റ് പ്രകാശനത്തില്‍ പങ്കെടുത്തു. ഡിവൈഎഫ്‌ഐ എറണാകുളം പ്രൊഫഷണല്‍ സബ് കമ്മിറ്റി കവീനര്‍ വിനീത് കുമാര്‍ എ.വി വോളീര്‍ഗോ സൊലൂഷ്യന്‍സ് ആണ് വൈബ്‌സൈറ്റ് ഡിസൈന്‍ ചെയ്തത്. ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ylfkerala.com എന്ന ലിങ്ക് ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News