
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസനായകന്മാരായ കപിൽ ദേവിനോടും എംഎസ് ധോണിയോടും മാപ്പ് പറഞ്ഞ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ് സിംഗ്. മുൻ ഇന്ത്യൻ താരവും തന്റെ പിതാവുമായ യോഗ്‌രാജ് സിങ് ഇരുവർക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രായശ്ചിത്തമായാണ് യുവരാജിന്റെ നടപടി. ഒരു അഭിമുഖത്തിനിടയിലാണ് താരം പിതാവിന് വേണ്ടി ഇരുവരോടും മാപ്പ് അപേക്ഷിച്ചത്.
മുൻക്രിക്കറ്റ് കളിക്കാരനും യുവരാജിന്റെ പിതാവുമായ യോഗ്‌രാജ് തന്റെ വിവാദ അഭിമുഖങ്ങൾക്ക് കുപ്രസിദ്ധമാണ്. തന്റെ അന്താരാഷ്ട്ര കരിയർ നശിപ്പിച്ചത് അന്നത്തെ ഇന്ത്യൻ നായകനായ കപിൽ ദേവാണെന്ന് ആരോപിച്ച യോഗ്‌രാജ് കപിൽ കോഴ വിവാദത്തിന്റെ ഭാഗമായിരുന്നുവെന്നും താൻ ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ തോക്കുമായി കയറിച്ചെന്നുവെന്നും പറഞ്ഞിരുന്നു.
Also Read: 80 മില്യൺ പൗണ്ടിന്റെ ഇറ്റാലിയൻ ചൂതാട്ടം; ടൊണാലിക്കായി റയൽ മാഡ്രിഡ് രംഗത്ത്
ഇന്ത്യയെ രണ്ട് ലോകകപ്പുകളിൽ ജേതാവാക്കിയ ധോണിയെ കളിക്കാരനെന്ന നിലയിൽ അംഗീകരിക്കുമ്പോഴും തന്റെ മകന്റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്ന് യോഗ്‌രാജ് നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. തന്റെ മകനോട് ധോനിക്കുള്ള അസൂയയാണ് യുവരാജിന്റെ കരിയർ വേഗം അവസാനിക്കുവാൻ കാരണമെന്ന് യോഗ്‌രാജ് ആരോപിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

