യുവരാജ് സിംഗ് ടീമിൽ നിന്നും പുറത്തായതിൽ ധോണിയ്ക്ക് പങ്കില്ല: വെളിപ്പെടുത്തി മുൻ സെലക്ടർ

യുവരാജ് സിംഗിനെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് മുൻ നായകൻ എംഎസ് ധോണി ഒരിക്കൽ പോലും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ. യുവരാജിനെ പുറത്താക്കാനുള്ള തീരുമാനം സെലക്ഷൻ കമ്മിറ്റിയുടേതായിരുന്നു എന്നും ധോണിക്ക് അതിൽ പങ്കില്ലെന്നും പാട്ടീൽ പറഞ്ഞു.

ധോണി സെലക്ഷൻ കമ്മിറ്റിയെ പൂർണ്ണമായി വിശ്വസിച്ചിരുന്നുവെന്നും തീരുമാനങ്ങളെ അംഗീകരിച്ചിരുന്നുവെന്നും പാട്ടീൽ കൂട്ടിച്ചേർത്തു. പാട്ടീൽ സെക്ഷൻ കമ്മിറ്റിയെ നയിച്ച കാലയളവിലാണ് സച്ചിന്റെ വിരമിക്കലും , യുവരാജ് സിംഗ് , ഗൗതം ഗംഭീർ എന്നിവരുൾപ്പടെയുള്ള സീനിയർ താരങ്ങളുടെ ടീമിൽ നിന്നുള്ള പുറത്തകലും പോലുള്ള പ്രധാന സംഭവങ്ങൾ നടന്നത്.

Also Read: സച്ചിനെ പുറത്താക്കാൻ ബിസിസിഐ പദ്ധതിയിട്ടോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി മുൻ സെലക്ടർ

പൊതുവെ 2013 കാലയളവിലെ സീനിയർ താരങ്ങളെ ഒഴിവാക്കിയതിന് പിന്നിൽ നായകൻ ധോണിയായിരുന്നുവെന്നാണ് വ്യാപകമായി കരുതപ്പെടുന്നത്.തന്റെ മകനെ ടീമിൽ നിന്നും പുറത്തക്കിയത് ധോണിയാണെന്നു യുവരാജിന്റെ അച്ഛൻ യോഗ്‌രാജ് സിംഗ് ആരോപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News