
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് യുവരാജ് സിങ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് കാലമേറെയായി. അദ്ദേഹത്തിന് 43 വയസ്സ് തികഞ്ഞിട്ടുണ്ടാകും. പക്ഷേ ഫീല്‍ഡിൽ ഇരുപതുകാരൻ്റെ ചുറുചുറുക്കാണ്. ശനിയാഴ്ച മുൻതാരങ്ങളുടെ ടൂർണമെൻ്റിൽ ഇന്ത്യ മാസ്റ്റേഴ്സും ശ്രീലങ്ക മാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെ യുവരാജ് ബൗണ്ടറി റോപ്പിന് അരികെ ബോൾ പറന്നുപിടിക്കുകയായിരുന്നു.
ഈ പ്രായത്തിലും യുവരാജിന്റെ കായികക്ഷമത ക്രിക്കറ്റ് ലോകത്തെ സ്തബ്ധരാക്കി. ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇര്‍ഫാന്‍ പത്താന്റെ ബോളില്‍ ശ്രീലങ്കയുടെ ലാഹിരു തിരിമാനെ ഷോട്ട് അടിക്കുകയും യുവരാജ് ഉയർന്നുചാടി പിടിക്കുകയുമായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ പോലും സ്റ്റേഡിയത്തില്‍ അത്ഭുതത്തോടെ നിൽക്കുന്നത് കാണാമായിരുന്നു.
Read Also: ദുബായില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ; ഇന്ത്യന്‍ ടീമില്‍ സര്‍പ്രൈസ് മാറ്റത്തിന് സാധ്യത
നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്ക മാസ്റ്റേഴ്സിനെതിരെ ഇന്ത്യ മാസ്റ്റേഴ്സ് 4 റണ്‍സിന്റെ ആവേശകരമായ വിജയം നേടി. ഗുക്കീരത് സിംഗ് (44), സ്റ്റുവര്‍ട്ട് ബിന്നി (68), യുവരാജ് സിംഗ് (31 നോട്ടൗട്ട്), യൂസഫ് പത്താന്‍ (56 നോട്ടൗട്ട്) എന്നിവരുടെ മികച്ച ബാറ്റിങ് മികവില്‍ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടി. വീഡിയോ കാണാം:
𝗛𝗶𝗴𝗵-𝗳𝗹𝘆𝗶𝗻𝗴 ✈️ action ft. 𝗬𝘂𝘃𝗿𝗮𝗷 𝗦𝗶𝗻𝗴𝗵! 🔥
— INTERNATIONAL MASTERS LEAGUE (@imlt20official) February 22, 2025
Catch all the action LIVE, only on @JioHotstar, @Colors_Cineplex & @CCSuperhits 📲 📺#IMLT20 #TheBaapsOfCricket #IMLonJioHotstar #IMLonCineplex pic.twitter.com/mN2xBvotF2

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

