അടുത്ത ഘട്ടത്തിന് ആശംസകൾ ബ്രോഡി; സ്‌റ്റുവർട്ട് ബ്രോഡിന് ആശംസകളുമായി യുവരാജ് സിംഗ്

ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന സ്‌റ്റുവർട്ട് ബ്രോഡിന് ആശംസകളുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ട്വിറ്ററിലൂടെയാണ് യുവിയുടെ ആശംസ. “അവിശ്വസനീയമായ ഒരു ടെസ്‌റ്റ് കരിയറിന് അഭിനന്ദനങ്ങൾ, ഏറ്റവും മികച്ച, ഭയപ്പെടുത്തുന്ന റെഡ് ബോൾ ബൗളർമാരിൽ ഒരാളും യഥാർത്ഥ ഇതിഹാസവും! നിങ്ങളുടെ യാത്രയും നിശ്ചയദാർഢ്യവും വളരെ പ്രചോദിപ്പിക്കുന്നതാണ്. അടുത്ത ഘട്ടത്തിന് ആശംസകൾ ബ്രോഡി!” എന്നാണ് യുവരാജിന്റെ ഹൃദയസ്‌പർശിയായ ട്വിറ്റർ കുറിപ്പ്.

also read: വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്താന്‍ ശ്രമമെന്ന് പരാതി

കഴിഞ്ഞ ദിവസമാണ് സ്‌റ്റുവർട്ട് ബ്രോഡ് ഇംഗ്ലണ്ട് ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അവസാന ആഷസ് ടെസ്‌റ്റ് മത്സരത്തിന്റെ മൂന്നാം ദിവസത്തിന് ശേഷമാണ് ഫാസ്‌റ്റ് ബൗളറുടെ പ്രഖ്യാപനം. താരത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ നിരവധി താരങ്ങളാണ് പ്രതികരണവുമായി രംഗത്ത് വന്നത്.

also read: മുപ്പതോളം മോഷണക്കേസുകളിലെ പ്രതി കുറ്റിപ്പുറം പൊലീസിന്റെ പിടിയില്‍

രണ്ട് ടെസ്‌റ്റ് ഹാട്രിക്കുകളും ടെസ്‌റ്റ് ക്രിക്കറ്റിൽ 600ലധികം വിക്കറ്റുകളും നേടിയിട്ടുള്ള ഏക ഇംഗ്ലീഷ് താരമാണ് സ്‌റ്റുവർട്ട് ബ്രോഡ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് പരമ്പരയിൽ, ടെസ്‌റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ നേടിയ ബൗളർമാരുടെ സവിശേഷ പട്ടികയിലേക്കും സ്‌റ്റുവർട്ട് ഇടം പിടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here