ചഹല്‍- ധനശ്രീ വിവാഹമോചന നഷ്ടപരിഹാരത്തില്‍ ധാരണയെന്ന് സൂചന; താരം നല്‍കേണ്ടത് ഇത്ര തുക

chahal-dhanashree

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും നടിയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയും തമ്മിലുള്ള വിവാഹമോചന നഷ്ടപരിഹാര തുകയില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഇരുവരും വിവാഹമോചിതരാകുകയാണെന്ന അഭ്യൂഹത്തിന് മാസങ്ങളുടെ പ‍ഴക്കമുണ്ട്. അതേസമയം, വിവാഹമോചനത്തെയോ ജീവനാംശത്തെയോ കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം അവസാനം ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതോടെയാണ് വിവാഹമോചന അഭ്യൂഹം പരക്കാൻ ആരംഭിച്ചത്. ധനശ്രീക്ക് ജീവനാംശമായി ചഹല്‍ ഏതാണ്ട് 60 കോടി രൂപ നല്‍കുമെന്നാണ് സൂചന. 2020-ല്‍ കോവിഡ് സമയത്താണ് ചഹലും ധനശ്രീയും തമ്മില്‍ പ്രണയത്തിലായതും പിന്നീട് വിവാഹിതരായതും.

Read Also: ‘സിനിമ കിട്ടിയില്ലെങ്കിൽ എന്താ, പ്ലംബിംഗ് പണിയെടുത്താണെങ്കിലും ജീവിക്കും’; വൈറലായി സുധീറിന്റെ വീ‍ഡിയോ

സാമൂഹ്യമാധ്യമങ്ങളില്‍ മുഖമില്ലാത്ത ചില ആളുകള്‍ അടിസ്ഥാനമില്ലാത്ത ചില വാദങ്ങള്‍ ഉന്നയിക്കുന്നുവെന്ന് കുറ്റപ്പെടുത്തി ധനശ്രീ നേരത്തേ അഭ്യൂഹങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ചില കാര്യങ്ങളെക്കുറിച്ച് വരുന്ന ഊഹാപോഹങ്ങള്‍ ശരിയാവണമെന്നില്ലെന്ന് ചഹലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ധനശ്രീ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോഴുമുണ്ട്.

Key words: yuzvendra chahal, dhanashree verma

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News