ലോക കപ്പില്‍ ഇടമില്ല; ചഹല്‍ കൗണ്ടിയിലേക്ക്

ചേതേശ്വര്‍ പൂജാര, ജയദേവ് ഉനദ്കട്, പൃഥ്വി ഷാ, സായ് സുദര്‍ശന്‍ എന്നിവര്‍ക്ക് പിന്നാലെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും കൗണ്ടിയിലേക്ക്. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ താരം കെന്റിനായി കളിക്കാനിറങ്ങും.

Also Read: ഏകദിന ക്രിക്കറ്റ് ലോകകപ്പ്; നാല് ലക്ഷം ടിക്കറ്റുകള്‍ പുറത്തിറക്കാൻ ബിസിസിഐ

ഏഷ്യാ കപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന ചഹല്‍ ലോകകപ്പ് ടീമില്‍ എത്തുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചഹലിനെ പിന്തള്ളി കുല്‍ദീപ് യാദവ് സമീപ കാലത്തെ മികവിന്റെ അടിസ്ഥാനത്തില്‍ ടീമിലെ സ്ഥാനം ഉറപ്പാക്കി. ലോകകപ്പ് ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് താരം കെന്റിനായി കരാര്‍ ഒപ്പിട്ടത്. കൗണ്ടിയില്‍ കളിക്കുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നു താരം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here