സഹീര്‍ ഖാന്‍ പിതാവായി; ചിത്രം പങ്കുവച്ച് ഭാര്യ

zaheer-khan-sagariga-ghatge

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന് കുഞ്ഞ് ജനിച്ചു. ഭാര്യയും നടിയുമായ സാഗരിക ഘാട്‌ഗെ ആൺകുഞ്ഞിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഫത്തേസിന്‍ഹ് ഖാന്‍ എന്നാണ് പേരിട്ടത്.

ഹൃദയസ്പര്‍ശിയായ പോസ്റ്റിലൂടെയാണ് ദമ്പതികള്‍ സന്തോഷവാര്‍ത്ത പങ്കുവച്ചത്. നന്ദിയും സന്തോഷവും പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. സ്നേഹത്തോടും നന്ദിയോടും ദൈവാനുഗ്രഹങ്ങളോടും കൂടി ഞങ്ങളുടെ അമൂല്യ കുഞ്ഞ് ഫത്തേസിന്‍ഹ് ഖാനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.

Read Also: ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് കുതിച്ച് ബാഴ്‌സയും പി എസ് ജിയും; മുന്നേറ്റം രണ്ടാം പാദത്തിലെ തോല്‍വിയോടെ


2017 നവംബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഐപിഎല്‍ 2025 സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ (എല്‍ എസ് ജി) മെന്ററാണ് മുന്‍ ടീം ഇന്ത്യ പേസര്‍ സഹീർ ഖാൻ.

Key Words: zaheer khan, sagarika ghatge, baby boy

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News