ബുമ്രയും സിറാജും പേസ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കും; ടീമിലെ ‘എക്സ് ഫാക്ടര്‍’ഷമി: സഹീര്‍

ജസ്പ്രിത് ബുമ്രയും മുഹമ്മദ് സിറാജും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പേസ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് മുന്‍ പേസര്‍ സഹീര്‍ ഖാന്‍. ടീമിലെ ‘എക്സ് ഫാക്ടര്‍’ മുഹമ്മദ് ഷമിയായിരിക്കുമെന്നും സഹീര്‍ പറഞ്ഞു.

‘പരിക്കിന്റെ പിടിയിലായ ഷമിക്ക് ഫിറ്റ്നസുണ്ടേല്‍ പേസറായി സ്‌ക്വാഡില്‍ ഇടംപിടിക്കും. ഷമി ടീമിലേക്ക് തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ ഗെയിം ചേഞ്ചറാകും. ലോകകപ്പില്‍ എക്സ് ഫാക്ടറായി ഷമിയെ ഉപയോഗിക്കാം. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ടീമിലുണ്ടാകും. ഇടംകൈയന്‍ എന്ന ആനുകൂല്യമുള്ള അര്‍ഷ്ദീപ് സിംഗും പേസറായി ഇടംപിടിക്കും. നല്ല യോര്‍ക്കറുകള്‍ എറിയുന്ന താരമാണ് അര്‍ഷ്.” സഹീര്‍ പറഞ്ഞു.

Also Read: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തും; പ്രതിനിധികളുമായി കായിക മന്ത്രി ചര്‍ച്ച നടത്തി

വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ജൂണ്‍ 1 മുതല്‍ 29 വരെ ട്വന്റി 20 ലോകകപ്പ് നടക്കുക. ഇതാദ്യമായാണ് അമേരിക്ക ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. പാകിസ്ഥാനെ ഫൈനലില്‍ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടാണ് ട്വന്റി 20 ലോകകപ്പില്‍ നിലവിലെ ജേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News