
വീഡിയോ കോൺഫെറെൻസിങ്ങിൽ ഭീമനായ സൂം കമ്പനി ഇന്ത്യയിൽ ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ക്ലൗഡ് ബേസ്ഡ് എന്റർപ്രൈസ് ടെലിഫോൺ സേവനം വിപുലീകരിക്കും. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, ഡൽഹി-എൻസിആർ മേഖല എന്നിങ്ങനെയുള്ള സ്ഥലങ്ങളലിൽ ടെലിഫോണിക് സർവീസ് ലഭ്യമാകും. ഇവിടെ പ്രവർത്തിക്കാൻ ഇന്ത്യയുടെ ടെലിഫോണിക് വിഭാഗത്തിൽ നിന്നും സൂമിന് ലൈസൻസ് ലഭിച്ചുവെന്ന് കമ്പനി അറിയിച്ചു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും സർവീസ് നടത്താൻ നേരത്തെ ലൈസെൻസ് അനുവദിച്ചിരുന്നു.
ഇന്ത്യൻ വിപണിയ്ക്കായി സൂം പ്രത്യേകം വിഭാവനം ചെയ്തതാണ് എഐ പവേർഡ് കോൺടാക്ട് സെന്ററുകളെന്ന് കമ്പനി പറഞ്ഞു. AI-first ഓമ്‌നിചാനൽ കോൺടാക്റ്റ്-സെന്റർ-ആസ്-എ-സർവീസ് (CCaaS) പ്ലാറ്റ്ഫോം ആണത്. വോയ്‌സ്, വീഡിയോ, മെസേജിംഗ് ആപ്പുകൾ, സോഷ്യൽ മീഡിയ, ഇമെയിൽ, വെർച്വൽ ഏജന്റുകൾ എന്നിങ്ങനെ വിവിധ ആശയവിനിമയ സംവിധാനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും.
“ഇന്ത്യയിലുള്ള എംഎൻസികളെയും ലോക്കൽ ബിസിനെസ്സുകളെയും AI-first ഓമ്‌നിചാനലിലൂടെ ശാക്തീകരിക്കാൻ സാധിക്കും – സൂമിലെ പ്രോഡക്റ്റ് ആൻഡ് എഞ്ചിനീയറിംഗ് പ്രസിഡന്റ് വെൽചാമി ശങ്കരലിംഗം പറഞ്ഞു”.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here