ഹൈബ്രിഡ് മോഡൽ രീതി ആസൂത്രണം ചെയ്യുന്നു; വർക്ക് ഫ്രം ഹോമിലുള്ള മുഴുവൻ ജീവനക്കാരെയും തിരിച്ച്‌ വിളിക്കാനൊരുങ്ങി സൂം

കമ്പനിയുടെ പ്രൊഡക്ടിവിറ്റി വർധിപ്പിക്കുക എന്ന ലക്ഷ്യമിട്ട് പ്രമുഖ ടെക് കമ്പനിയായ സൂം വർക്ക് ഫ്രം ഹോമിലുള്ള മുഴുവൻ തൊഴിലാളികളെയും തിരിച്ച്‌ ഓഫീസിലേക്ക് വിളിക്കാനൊരുങ്ങുന്നു. കൊവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് സൂം ജീവനക്കാരെ തിരികെ വിളിക്കുന്നത്. ഈ സാഹചര്യത്തിൽ ഹൈബ്രിഡ് മോഡൽ രീതിയാണ് പ്രധാനമായും കമ്പനി ആസൂത്രണം ചെയ്യുന്നത്.

also read: വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നു; ടെലിഗ്രാമിന് ഇറാഖിൽ നിരോധനം

പെട്ടന്നുള്ള ഓഫീസ് ജീവിതത്തിലേക്കുള്ള വരവ് ജീവനക്കാരെ ബാധിക്കുന്നത് തടയാനായി ആഴ്ചയിൽ നിർബന്ധിത 2 ദിവസത്തെ ഓഫീസ് ജോലിയും ബാക്കി ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം രീതിയുമാണ് കമ്പനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കമ്പനിയുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ കൊണ്ടുവരുന്നതിനും ഇത് ഉപകരിക്കുമെന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്.

also read: ‘പള്ളി എല്ലാവര്‍ക്കുമുള്ളതാണ്’, എല്‍ ജി ബി ടി ക്യു പ്ലസ് വിഭാഗങ്ങള്‍ക്ക് നിബന്ധനകളോടെ പ്രവേശിക്കാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

കൊവിഡ് കാലത്ത് മികച്ച പ്രവർത്തനമായിരുന്നു സൂം കാഴ്ച വെച്ചത്. ഗൂഗിൾ, മൈക്രോസോഫ്റ്റ് ഉൾപ്പടെയുള്ള കമ്പനികൾക്ക് പോലും സൂമിന്റെ സ്വീകാര്യത വെല്ലുവിളിയായി.
നിലവിൽ ഗൂഗിൾ,മെറ്റ,ആപ്പിൾ,ടി സി എസ്, തുടങ്ങിയ കമ്പനികൾ തങ്ങളുടെ തൊഴിലാളികളെ ഓഫീസുകളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News