എല്ലാ വരുമാനവും ചാരിറ്റി പ്രവർത്തനത്തിന്; വിശ്വാസ്‌തതയുള്ള പ്ലാറ്റ്‌ഫോമിൽ സംപ്രേഷണം ചെയ്യണം;

കഴിഞ്ഞ ദിവസമാണ് സക്കർബർഗിനെതിരായ കേജ് ഫൈറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇലോൺ മസ്‌ക് രംഗത്ത് വന്നത്. മത്സരം എക്‌സിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് മസ്‌ക് പ്രഖ്യാപിച്ചു. ഇതിലൂടെ ലഭിക്കുന്ന എല്ലാ വരുമാനവും ചാരിറ്റി പ്രവർത്തനത്തിന് വിനിയോഗിക്കുമെന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്. എന്നാൽ കൂടുതൽ വിശ്വസ്തതയുള്ള പ്ലാറ്റ്‌ഫോമിൽ സംപ്രേഷണം ചെയ്യണമെന്നായിരുന്നു സക്കർബെർഗ് നൽകിയ മറുപടി. ട്വിറ്ററിനെ എതിരിടാൻ മെറ്റാ ത്രെഡ്‌സുമായി വരാൻ പദ്ധതിയിടുന്നു എന്ന വാർത്തയോട് മസ്‌ക് പ്രതികരിച്ചതോടെയാണ് ഇവർ തമ്മിലുള്ള പോരാട്ടത്തിന് തുടങ്ങുന്നത്.

also read: ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി

അടുത്തിടെ ഒരു ട്വിറ്റർ പോസ്‌റ്റിൽ, സക്കർബർഗുമായുള്ള പോരാട്ടത്തിന് തയ്യാറാകാൻ താൻ ഭാരമുയർത്തി പരിശീലനം നടത്തുകയാണെന്ന് മസ്‌ക് കുറിച്ചിരുന്നു. ഏത് ദിവസവും അദ്ദേഹവുമായി പോരാടാൻ തയ്യാറാണെനന്നായിരുന്നു ഇതിനു സക്കർബെർഗ് ത്രെഡിലൂടെ നൽകിയ മറുപടി .

കഴിഞ്ഞ ദിവസമാണ് സക്കർബർഗുമായുള്ള തന്റെ പോരാട്ടം ട്വിറ്ററിൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. അതേസമയം “ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കാൻ കഴിയുന്ന കൂടുതൽ വിശ്വസനീയമായ ഒരു പ്ലാറ്റ്‌ഫോം നമ്മൾ ഉപയോഗിക്കേണ്ടതല്ലേ?” എന്നാണ് മസ്കിന്റെ ട്വീറ്റിനോട് സക്കർബർഗ് പ്രതികരിച്ചത്.ട്വിറ്റർ ഉടമയോട് ഏത് ദിവസവും പോരാടാൻ തയ്യാറാണെന്ന് സക്കർബർഗ് മറ്റൊരു ട്വീറ്റിൽ പ്രതികരിച്ചിരുന്നു.

also read: ടി20 പരമ്പര; രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

എതിരാളികളോട് ഒരിക്കലും ദയ കാട്ടിയിട്ടില്ലാത്ത മസ്‌ക് കടുത്ത ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്. സക്കർബർഗ് ഇപ്പോൾ ഒരു ആയോധനകല ചാമ്പ്യനായതിനാൽ ജാഗ്രത പാലിക്കണമെന്ന് ഒരു ഉപയോക്താവ് മസ്‌കിനോട് മുന്നറിയിപ്പ് നൽകിയപ്പോൾ, തന്റെ ടെക് ലോകത്തെ എതിരാളികളുമായി ഒരു ‘കേജ് ഫൈറ്റ്’ നടത്തുകയാണെന്ന് ട്വിറ്റർ ഉടമ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News