വധശിക്ഷയ്ക്ക് വിധേയനായ മുന്‍ പ്രധാനമന്ത്രിക്ക് ന്യായമായ വിചാരണ കിട്ടിയില്ല; പരാമര്‍ശവുമായി പാക് സുപ്രീം കോടതി

മുന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയ്ക്ക് ന്യായമായ വിചാരണ ലഭിച്ചില്ലെന്ന് പാക് സുപ്രീം കോടതി. 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൊലപാത കേസില്‍ ഭൂട്ടോയെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാപകനാണ് സുല്‍ഫിക്കര്‍ അലി ഭൂട്ടോ. അന്തരിച്ച ജനറല്‍ സിയ ഉള്‍ ഹഖിന്റെ സൈനിക ഭരണത്തിലാണ് 1979ല്‍ ഭൂട്ടോയെ വധശിക്ഷയ്ക്ക് വിധിച്ചത്.

അന്ന് ഭൂട്ടോയ്ക്ക് ന്യായമായ വിചാരണയല്ല ലഭിച്ചതെന്നാണ് മനസിലാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഖാസി ഫായിസ് ഇസാ ഒരു തത്സമയ ടെലികാസ്റ്റിനിടെയാണ് പറഞ്ഞത്. താന്‍ നേതൃത്വം നല്‍കിയ ഒമ്പത് അംഗ ബഞ്ച് ഐക്യകണ്‌ഠേനയെടുത്ത തീരുമാനമായിരുന്നു അതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ALSO READ: ‘ഇസ്രയേൽ നരഭോജികൾ ക്രൂരത തുടരുന്നു’, പലസ്തീനിയുടെ മൃതദേഹത്തിന് മുകളിലൂടെ 65 ടൺ ഭാരമുള്ള ടാങ്ക് കയറ്റിയിറക്കി സൈനികൻ

ഭൂട്ടോ സര്‍ദാരിയുടെ പിതാവ് ആസിഫ് അലി സര്‍ദാരി 2011ല്‍ പ്രസിഡന്റ് ആയിരിക്കെ നല്‍കിയ ജുഡീഷ്യല്‍ റെഫറന്‍സിന് പ്രതികരണമായാണ് ഈ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. പിപിപി സ്ഥാപകനായ ഭൂട്ടോയ്ക്ക് വധശിക്ഷ വിധിച്ചത് പുനപരിശോധിക്കാന്‍ പരമോന്നത കോടതിയുടെ അഭിപ്രായം തേടിയാണ് ഈ ജുഡീഷ്യല്‍ റെഫറന്‍സ് നല്‍കിയത്.

അതേസമയം ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഭൂട്ടോ സര്‍ദാരി എക്‌സില്‍ കുറിച്ചത് തങ്ങളുടെ കുടുംബം മൂന്നു തലമുറകളായി ഈ വാക്കുകള്‍ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ്. നീതിയെ നിഷ്‌കരുണം ഇല്ലാതാക്കുന്നതാണ് സിയയുടെ സൈനിക ഭരണമെന്ന് സമ്മതിക്കുന്നതാണ് ഈ പരമാര്‍ശമെന്ന് സുല്‍ഫിക്കര്‍ അലി ഭൂട്ടോയുമായി ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന പൊളിറ്റിക്കല്‍ കമന്റേറ്റര്‍ യൂസഫ് നാസര്‍ പറഞ്ഞു. സിയ ഉള്‍ ഹഖിന്റെ ഏകാധിപത്യ ഭരണം ജനാധിപത്യത്തെ ഇല്ലാതാക്കി. പിപിപി പ്രവര്‍ത്തകരെ ജയിലിലടയ്ക്കാനും വിചാരണ നടത്താനും എതിരാളികളെയും വിമര്‍ശകരെയും പരസ്യമായി ചാട്ടവാറിനിരയാക്കാനുമാണ് അയാള്‍ ഭരണത്തിലിരിക്കുമ്പോള്‍ ശ്രദ്ധിച്ചതെന്നും വലതുപക്ഷ സംഘങ്ങളും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News