
തന്റെ സ്‌കൂളിലും സൂംബ ഡാന്‍സ് പഠിപ്പിക്കണമെന്ന മൂന്നാം ക്ലാസുകാരി ലാസ്യയുടെ ആവശ്യം സാക്ഷാത്കരിച്ച് മന്ത്രി വി ശിവന്‍കുട്ടി. കൊല്ലം കുരീപ്പുഴ ഗവ. യു പി സ്‌കൂള്‍ വിദ്യാര്‍ഥിയായ ലാസ്യ കഴിഞ്ഞ 29നാണ് മന്ത്രി വി ശിവന്‍കുട്ടിക്ക് കത്തെഴുതിയത്. ബഹു. ശിവന്‍കുട്ടി അങ്കിളിന് ഞാന്‍ ലാസ്യ, ഞങ്ങളുടെ സ്‌കൂളില്‍ കൂടി സൂംബാ ഡാന്‍സ് പഠിപ്പിക്കണം, എന്ന് സ്വന്തം മൈനുക്കുട്ടി എന്നാണ് ലാസ്യ കത്തില്‍ എഴുതിയത്. സൂംബ ഡാന്‍സിന്റെ ചിത്രവും മൈനുക്കുട്ടി വരച്ചിരുന്നു.
കത്ത് ലഭിച്ചയുടനെ മന്ത്രിയുടെ ഓഫീസ് ഈ സ്‌കൂള്‍ വരുന്ന മണ്ഡലത്തിലെ എം എല്‍ എയും മന്ത്രിയുമായ ജെ ചിഞ്ചുറാണിയെ ബന്ധപ്പെട്ടു. തുടര്‍ന്ന് മന്ത്രി ചിഞ്ചുറാണി ലാസ്യയെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. ശേഷം, സ്‌കൂള്‍ എച്ച് എം, പി ടി എ പ്രസിഡന്റ് എന്നിവരുമായി മന്ത്രി ബന്ധപ്പെടുകയും സൂംബ ഡാന്‍സ് തുടങ്ങാന്‍ വേണ്ട നിര്‍ദേശം നല്‍കുകയും ചെയ്യുകയായിരുന്നു.
ശിവന്‍കുട്ടി മിനിസ്റ്ററേ, ലാസ്യക്കുട്ടിയുടെ പരാതി പരിഹരിച്ചിട്ടുണ്ട് കെട്ടോ എന്ന ശീര്‍ഷകത്തില്‍ ഇക്കാര്യം മന്ത്രി ചിഞ്ചുറാണി ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഇതിന് കമന്റായി, കുഞ്ഞുങ്ങള്‍ എന്തേലും ആഗ്രഹം പറഞ്ഞാല്‍ നമ്മളെക്കൊണ്ട് പറ്റുവാണേല്‍ അതങ്ങ് സാധിച്ചു കൊടുത്തേക്കണം എന്ന് മന്ത്രി ശിവന്‍കുട്ടി കുറിക്കുകയും ചെയ്തു. പോസ്റ്റും കമന്റും വൈറലാണിപ്പോള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

