സൂംബ നൃത്തത്തെ കുറിച്ച് അറിയില്ലെങ്കില്‍ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ! അടിമുടി പ്രയോജനമാന്നേ!

വ്യായാമം ചെയ്യുന്നത് തെറ്റാണോ? അല്ല എന്നല്ലേ ഉത്തരം… അപ്പോ സൂംബാ നൃത്തം ചെയ്യുന്നത് നല്ലത് തന്നെയാണ്. ക്ഷീണവും തളര്‍ച്ചയുമില്ലാത്ത, നൃത്തവും സംഗീതവും ചേര്‍ന്ന ഒരു വ്യായാമം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്ന ഒരു വ്യായാമം. സൂംബ നൃത്തം പരിശീലിക്കുന്നവര്‍ക്കും പരിശീലിപ്പിക്കുന്നവര്‍ക്കും അതിന്റെ ഗുണങ്ങള്‍ കൃത്യമായി അറിയാവുന്നത് കൊണ്ടാണ് സൂബയ്ക്ക് വലിയ ജനപ്രീതി ലഭിക്കുന്നത്.

ALSO READ: കോട്ടയത്ത് മകൻ അമ്മയെ വെട്ടികൊന്ന സംഭവം; പ്രതി വർഷങ്ങളായി ലഹരിക്ക് അടിമയെന്ന് വെളിപ്പെടുത്തൽ

നിങ്ങള്‍ ജോലി ചെയ്യുന്നത് ഇരുന്നാണോ? വെറും പ്രയോജനമല്ല, അടിമുടി പ്രയോജനമാണ് സൂംബ കൊണ്ടുള്ളത്. ശരീരത്തിന്റെ ഭാഗങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയിലുള്ള സ്റ്റെപ്പുകളാണ് സൂംബയുടെ പ്രത്യേകത. ഹൃദയാരോഗ്യത്തിനാണ് മുന്‍ഗണന. ഉയര്‍ന്ന – പതിഞ്ഞ താളങ്ങളില്‍ മാറിമാറി വരുന്ന ഗാനങ്ങള്‍, ഒരു മണിക്കൂറില്‍ 13 പാട്ടുകള്‍ വരെയാകും വരിക. ആദ്യമേ പറഞ്ഞല്ലോ ശരീരഭാഗങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയിലാണ് സ്റ്റെപ്പുകളെന്ന്.. അതിനാല്‍ ഇരുന്ന് ജോലി ചെയ്യുന്നവരുടെ അരക്കെട്ടിനും ഇടുപ്പിനുമൊക്കെ ഇണങ്ങുന്ന രീതിയിലുള്ള സ്റ്റെപ്പുകളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

ആരോഗ്യത്തോടെയിരിക്കാന്‍ ആഴ്ചയിലൊരു മൂന്ന് സൂംബാ ക്ലാസൊക്കെ മതിയാകും. വാം അപ്പോടെ തുടക്കം.. പതിയെ പതിയെ താളത്തിലേക്ക്, പിന്നെ വ്യായാമത്തിലേക്ക്. ഇനി വയര്‍ വണ്ണം, കൈ വണ്ണം കുറയ്ക്കാനൊക്കെ പല വ്യായാമ മുറകളും ഇതിലുണ്ട്. ശരീരത്തിലെ സന്തോഷ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്ന മാനസിക സമ്മര്‍ദം കുറയ്ക്കുന്ന ഊര്‍ജം നല്‍കുന്ന സൂംബ കുട്ടികള്‍ക്ക് വളരെ നല്ലതാണ്.

ബെറ്റോ പെരസ് എന്ന കൊളംബിയന്‍ നര്‍ത്തകന്റെ സൃഷ്ടിയായ ഈ നൃത്തം ഏകാഗ്രതയും ഓര്‍മശക്തിയുമൊക്കെ വര്‍ധിപ്പിക്കുന്നതിനൊപ്പം വിഷാദരോഗത്തില്‍ നിന്നുള്ള മുക്തിക്കും കാരണമാകും. നന്നായി ഉറങ്ങാം, അമിതവണ്ണം ഉണ്ടാകുമെന്ന പേടി വേണ്ടേ വേണ്ട. ഇനി ഒറ്റയ്ക്കല്ലാതെ സംഘമായി ചെയ്യുന്ന നൃത്തമായത് കൊണ്ട് തന്നെ ആത്മവിശ്വാസവും നേതൃപാടവുമൊക്കെ വര്‍ധിക്കുമെന്നതില്‍ സംശയം വേണ്ട.

ALSO READ: ‘ധർമ്മികതയ്ക്ക്‌ ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസ്’; സ്‌കൂളുകളിലെ സൂംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗം

ഹൃദയത്തെയും ഒപ്പം ചേര്‍ത്ത് പിടിക്കുന്നുണ്ട് സൂംബ. ഇതൊരു കാര്‍ഡിയോ വാസ്‌കുലര്‍ വ്യായാമം കൂടിയാണ്. 700 കലോറിവരെ എരിച്ചു കളയും ഒരു മണിക്കൂര്‍ സൂംബ. ശരീരത്തിലെ കൊഴുപ്പ് കുറയും. ഉന്മേഷം ലഭിക്കും. ആരോഗ്യവും ശരീരവുമെല്ലാം പരിഗണിച്ചാണ് വ്യായാമത്തിനായി സമയം കണക്കാക്കുക.

മികച്ച കാര്‍ഡിയോ വാസ്‌കുലര്‍ വ്യായാമം കൂടിയാണിത്. ശരീരത്തില്‍നിന്നും ഒരു മണിക്കൂര്‍ കൊണ്ട് 500 മുതല്‍ 700 കലോറി വരെ എരിച്ചുകളയാന്‍ സുംബയ്ക്ക് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News