നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായി ജോസഫ് വിജയ്‌യുടെ അവസാന ചിത്രമാണ് ജനനായകൻ. വലിയ കാത്തിരിപ്പിന് ഒടുവിലായിരുന്നു ചിത്രം തീയറ്ററിൽ എത്തിയത്. ആ കാത്തിരിപ്പിനിടെ ചിത്രത്തിന്റെ വ്യാജ പ്രിന്റും ഇറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് എത്തുകയാണ്. ആഗോളതലത്തിൽ 300 കോടിയാണ് സിനിമ കൊയ്തത്. എച്ച് വിനോദ് സംവിധാനം ചെയ്ത ജന നായകൻ കെവിഎൻ പ്രൊഡക്ഷൻസാണ് നിർമിച്ചിരിക്കുന്നത്.
വിജയ്ക്കൊപ്പം മമിത ബൈജു, പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഓഗസ്റ്റ് 21നാണ് ജനനായകൻ സ്ട്രീമിങ് ആരംഭിക്കുന്നത്. Zee 5ലായിരിക്കും ചിത്രം എത്തുക. റിലീസിന് മുൻപേ ചിത്രം ലീക്കായിരുന്നെങ്കിലും അത് ഒടിടി സ്ട്രീമിങ്ങിനെ ബാധിക്കില്ലെന്നാണ് കണക്കുകൂട്ടലുകൾ.
സിനിമ താരത്തിന്റെ രാഷ്ട്രീയ പ്രവേശം ലക്ഷ്യം വെച്ച് തന്നെയുള്ളതാണെന്നും ഡയലോഗുകളിൽ അവ തെളിഞ്ഞു നിൽക്കുന്നുണ്ട് എന്നും ആയിരുന്നു റിലീസിന് ശേഷം വന്ന അഭിപ്രായങ്ങൾ. ബാലയ്യയുടെ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ കഥയിലെ ചില ഭാഗങ്ങൾ ഇവിടെയും ണ്ടെങ്കിലും സിനിമ പൂർണമായും ആ രീതിയിലാണ് സഞ്ചരിക്കുന്നത് എന്നും പലരും പറഞ്ഞിരുന്നു. എന്തായാലും തീയറ്ററിൽ മിസായവർക്ക് ഇതൊരു കാത്തിരുന്ന നിമിഷം തന്നെ ആയിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here