ഉള്ളി ഗുണദോഷ സമ്മിശ്രമാണ്. ഉള്ളിക്ക് ദോഷങ്ങള്‍ പോലെ ഗുണങ്ങളുമുണ്ട്. തടികുറക്കാന്‍ സ്വഭാവിക മാര്‍ഗ്ഗങ്ങള്‍ തേടുന്ന, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഉള്ളി ഗുണകരമാണ്

ഉള്ളിക്ക് തടി കുറക്കാനുള്ള ശേഷിയുണ്ട്. ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ക്വെര്‍സെറ്റിന്‍ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തി കൊഴുപ്പ് അടിയുന്നത് തടയുന്നു

ഉള്ളിയില്‍ പൊതുവെ കലോറി കുറവായിരിക്കും. ഒരു കപ്പ് അരിഞ്ഞ ഉള്ളിയില്‍ 64 കലോറിയാണ് പൊതുവെ ഉണ്ടാകുക.

ഉള്ളിയില്‍ നാരുകളുടെ സാന്നിധ്യം കൂടുതലാണെന്നതും തടി കൂടിയവരുടെ ഡയറ്റില്‍ കൃത്യമായ അളവില്‍ ഉള്ളി പതിവായി ഉപയോഗപ്പെടുത്തുന്നതും ഗുണകരമാകും.

ഉള്ളിയിലെ ക്വെര്‍സെറ്റിന്റെ സാന്നിധ്യത്തിന് അമിതതടി പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. കൊഴുപ്പ് കൊടുത്തു വളര്‍ത്തിയ എലികള്‍ക്ക് ക്വെര്‍സെറ്റിന്‍ അടങ്ങിയ ഉള്ളി നല്‍കിയത് തടികുറയ്ക്കാന്‍ സഹായകമായെന്ന് പരീക്ഷണ റിപ്പോര്‍ട്ടുകളുണ്ട്.

ഉള്ളി പൊതുവെ ചൂടുള്ള ഭക്ഷണമാണ്. അമിതമായ ഉള്ളി ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ദോഷകരവുമാണ്. യൂറിക് ആസിഡിന്റെ പ്രശ്‌നങ്ങള്‍ ഉള്ളവരെല്ലാം ഉള്ളി ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടതാണ്

Curved Arrow