ബിരുദമുണ്ടോ? അരലക്ഷത്തിനുമുകളിൽ ശമ്പളം, പ്രമുഖ ബാങ്കിൽ ജോലി നേടാൻ അവസരം

പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലി നേടാൻ അവസരം. ബിരുദധാരികളാണ് അപേക്ഷിക്കേണ്ടത്. ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിൽ 545 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് ഒൻപതുവരെ അപേക്ഷിക്കാൻ അവസരമുണ്ട്. കേരളത്തിൽ ഒഴിവുകളില്ല. കർണ്ണാടകയിൽ 78, തമിഴ്നാട്ടിൽ 51 എന്ന വിധത്തിൽ ഒഴിവുകൾ ഉണ്ട്.

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരാണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലും ഒരു ഷെഡ്യൂൾഡ്/ റീജനൽ റൂറൽ ബാങ്കിൽ ഒരു വർഷത്തെ പ്രവർത്തിപരിചയവും വേണം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷയിൽ സംസാരിക്കുവാനും എഴുതുവാനുമുള്ള പരിചയം വേണ്ടതുണ്ട്.

also read: ഭാവി എൻജിനീയർമാർക്കായി മൂന്നാഴ്ചത്തെ പരിശീലന പരിപാടി സംഘടിപ്പിച്ച് അദാനി സർവകലാശാല

20 നും 30 നും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. പിന്നാക്കം/പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/അഞ്ച്/പത്ത് വർഷം ഇളവ് ലഭിക്കും. വിമുക്ത ഭടന്മാർക്കും നിയമാനുസൃതമായ ആനുകൂല്യം പ്രായപരിധിയിൽ ഉണ്ട്. ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിങ് ടെസ്റ്റ്, പ്രാദേശിക ഭാഷ പ്രൊഫിഷ്യൻസി ടെസ്റ്റ് അതിനു ശേഷമുള്ള ഇന്റർവ്യൂ എന്നീ വിവിധ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.

ശമ്പളം

തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 48,480-85,920 രൂപ എന്ന രീതിയിൽ ശമ്പളം ലഭിക്കും. ഡി എ ഉൾപ്പെടെയുള്ള മറ്റ് അലവൻസുകൾ, താമസ സൗകര്യം അല്ലെങ്കിൽ വീട്ടുവാടക തുടങ്ങിയ വിവിധ ആനുകൂല്യങ്ങൾ വേറെയും ഉണ്ട്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News