ബില്ലിൽ പേരിന് പകരം “കറുത്ത ഷർട്ടിട്ട തടിച്ചയാൾ”; പരസ്യമായി മാപ്പ് പറഞ്ഞ് ബെംഗളൂരുവിലെ പ്രമുഖ റെസ്റ്റോറന്റ്

restaurant bill

ബെംഗളൂരുവിലെ പ്രമുഖ റെസ്റ്റോറന്റായ സബ്കോ ദി ക്രാഫ്റ്ററിയുടെ ഒരു ഔട്ട്ലെറ്റിൽ ഭക്ഷണം കഴിച്ച ശേഷം വന്ന ബില്ലിലെ പേരു കണ്ട് അസ്വസ്ഥനായി ഉപഭോക്താവ്. ബില്ലിൽ പേരിന് പകരം “കറുത്ത ഷർട്ടിട്ട കുറച്ചു തടിച്ചയാൾ” ( Little fat black shirt) എന്നായിരുന്നു. തന്റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വിവാദമാവുകയും റെസ്റ്റോറന്റ് പരസ്യമായി മാപ്പ് പറഞ്ഞ് തടിയൂരി.

കോറമംഗലയിലെ സബ്കോ ദി ക്രാഫ്റ്ററിയിൽ ഭക്ഷണം കഴിച്ച വ്യക്തിക്കാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്. രസീതിന്റെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഇദ്ദേഹം ഒരു ഉപഭോക്താവിനെ തിരിച്ചറിയാൻ അവരുടെ പേര്, ടേബിൾ നമ്പർ അല്ലെങ്കിൽ ഓർഡർ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി മാർഗങ്ങളുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ തന്റെ ശരീരപ്രകൃതിയെ പറ്റി ബില്ലിൽ പരാമർശിച്ചത് അസ്വസ്ഥതയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിചേർത്തു.

Also Read; മധ്യപ്രദേശിലെ ജില്ലാ ആശുപത്രി വാമർ എക്‌സ്‌പോഷറിൽ തീപിടുത്തം; ഒരു നവജാത ശിശു മരിച്ചു, രണ്ടു കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു

നിമിഷം നേരങ്ങൾക്കുള്ളിലാണ് പോസ്റ്റ് ചർച്ചയായത്. ഇദ്ദേഹത്തെ പിന്തുണച്ച് നിരവധി രം​ഗത്തെത്തുകയും റെസ്റ്റോറന്റ് ജീവനക്കാരൻ്റെ നടപടിക്കെതിരെ ചോദ്യങ്ങളും ഉയർന്നു.

സംഭവത്തിൽ റെസ്റ്റോറന്റ് ഉടമകൾ സമൂഹ മാധ്യമങ്ങളിൽ പരസ്യമായി ക്ഷമാപണം നടത്തി. ഉപഭോക്താവിന്റെ പരാതി അംഗീകരിച്ച ഇവർ ജീവനക്കാരനെതിരെ നടപടിയെടുത്തുവെന്നും വ്യക്തമാക്കി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News