നിരവധി ആരാധകരുള്ള താരമാണ് എർലിംഗ് ഹാളണ്ട്. അദ്ദേഹത്തിന് മാത്രമല്ല, അദ്ദേഹത്തിന്റെ നടത്തവും മാനറിസവും മുടിയും എല്ലാം ആളുകൾ ശ്രദ്ധിക്കുന്നതാണ്. എന്നാൽ അത്തരത്തിൽ അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നവർ ഇപ്പോൾ ഞെട്ടിയിരിക്കുകയാണ് ആരാധകർ. പുതിയ പ്രീമിയർ ലീഗ് സീസണിനായി തികച്ചും വ്യത്യസ്തമായ രൂപത്തിൽ എത്തിയിരിക്കുകയാണ്. തന്റെ പ്രശസ്തമായ നീളൻ മുടി പൂർണ്ണമായും മുറിച്ച് ‘ബസ്സ് കട്ട്’ ഹെയർസ്റ്റൈലാണ് താരം ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. ബോൺമൗത്തിനെതിരെയുള്ള സിറ്റിയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി ഞായറാഴ്ചയാണ് ഹാലണ്ടിന്റെ ഈ പുതിയ രൂപം സോഷ്യൽ മീഡിയയിൽ തരംഗമായത്.
ബോൺമൗത്തിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി എതിഹാദ് സ്റ്റേഡിയത്തിൽ എത്തുമ്പോൾ ഹാലണ്ട് തലയിൽ ഒരു തൊപ്പി ധരിച്ചിരുന്നു. എന്നാൽ മത്സരത്തിന് തൊട്ടുമുമ്പുള്ള വാം-അപ്പിനിടെ താരം തൊപ്പി മാറ്റുകയും തന്റെ പുതിയ ഹെയർസ്റ്റൈൽ ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തുകയും ചെയ്തു. കാൽപന്ത് കള ലോകത്ത് ശ്രദ്ധേയനായത് മുതൽ ഹാലണ്ടിന്റെ നീളമുള്ള മുടി അദ്ദേഹത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായിരുന്നു.
ALSO READ: കൗമാരക്കരുത്തിൽ കൊച്ചിക്കെതിരെ തകർപ്പൻ വിജയവുമായി തൃശൂർ
ഹാളണ്ടിന്റെ ഈ മാറ്റം മുൻ സ്വീഡിഷ് സ്ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെയും ശ്രദ്ധ പിടിച്ചുപറ്റി. ഹാളണ്ടിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, പുതിയ രൂപം കണ്ട ഇബ്രാഹിമോവിച്ച് തമാശയായി ചോദിച്ചത് താരം വല്ല പന്തയവും തോറ്റതാണോ എന്നാണ്. കൂടാതെ, “മുടി വെട്ടിയതുകൊണ്ട് ഇനി നീ കൂടുതൽ വേഗത്തിൽ ഓടുമോ?” എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
മുൻ മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോളയും ഇതിനോട് രസകരമായി പ്രതികരിച്ചു. “നിനക്ക് തലമുടി ഉള്ളത് നിന്റെ ഭാഗ്യമാണ്. എനിക്കും ഇതുപോലെ തലമുടി ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നു!” എന്നായിരുന്നു ഗ്വാർഡിയോളയുടെ തമാശരൂപേണയുള്ള മറുപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here