ഇതെന്താ ജെൻസികളുടെ എഐ സീരിയലോ ? ഇൻസ്റ്റ​ഗ്രാം കീഴടക്കുന്ന പാബൂസും കിരിനും

പണ്ട് സീരിയൽ കണ്ടതിന് അമ്മയെ വഴക്കു പറഞ്ഞിരുന്ന മക്കൾ മുഴുവൻ ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ എഐ സീരിസുകൾക്ക് പിന്നാലെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ് ഇൻസ്റ്റഗ്രാമിലെ എഐ സീരിസുകൾ. ജൂവിലേയും, പാബൂസും, പുള്ളിച്ചിയും, നോയലും, കിരിനുമൊക്കെയാണ് ഇപ്പോൾ ജെൻസികളുടെ താരം.

പേരുകേട്ട് തെറ്റിദ്ധരിക്കേണ്ട. ഇതിന് പിന്നിൽ ഒരു ട്വിസ്റ്റ് കൂടിയുണ്ട്. ഈ പറഞ്ഞ കഥാപാത്രങ്ങളിൽ പകുതിയും മൃഗങ്ങളാണ്. ജീൻസും ക്രോപ്പ് ടോപ്പുമിട്ട് വരുന്ന പാബൂസ്, പാബൂസിനെ കാണാൻ ബൈക്കിൽ മൊഞ്ചിൽ ചെത്തിയെത്തുന്ന കിരിനുമാണ് ഇതിൽ താരങ്ങൾ. കിഡ്സി സ്റ്റോറി, ജംഗിൾ ലെജെൻഡ്സ് ഒഫീഷ്യൽ എന്നീ ഇൻസ്റ്റഗ്രാം അക്കൌണ്ടുകളാണ് ജെൻസികളുടെ ഈ പ്രിയപ്പെട്ട ഇൻസ്റ്റഗ്രാം സീരിസുകൾക്ക് പിന്നിൽ. ഇതിൽ പാബൂസിന്റെയും കിരിന്റെയും പ്രണയകഥ ജെൻസികൾ ഏറ്റെടുക്കുക്കഴിഞ്ഞു.

also read; ഓണക്കാലത്ത് ട്രെൻഡായി മൾകോട്ടൻ സാരികൾ; വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ

ഇതിനകം തന്നെ 78,000ത്തിൽ അധികം ഫോളേവേഴ്സാണ് ജംഗിൾ ലെജെൻഡ്സ് ഒഫീഷ്യൽ എന്ന ഈ ഇൻസ്റ്റഗ്രാം പേജ് നേടിയിരിക്കുന്നത്. ഇതിലെ എല്ലാ വീഡിയോകളും ഒരു മില്യണിലധികം വ്യൂസ് നേടിക്കഴിഞ്ഞു. പാബൂസ് എന്ന പാമ്പിന്റേയും കിരിൻ എന്ന കീരിയുടേയും കഥയാണ് ഈ സീരിസ് പറയുന്നത്. ആജന്മശത്രുക്കളായ പാമ്പും കീരിയും പ്രേമിക്കുന്നത് എങ്ങനെയെന്ന് ഓർത്ത് മുഖം ചുളിക്കണ്ട. ഈ കഥ കിടിലമാണെന്നാണ് ജെൻസികൾ പറയുന്നത്.

കോളേജ് പരിപാടികളിൽ ഉൾപ്പെടെ ഇപ്പോൾ താരം ഇവരാണ്. റീൽസിലും ഇതിനകം പാബൂസും കിരിനും സ്ഥാനം പിടിച്ചുക്കഴിഞ്ഞു. പാബൂസിനും കിരിനും പുറമേ കിരോ എന്ന കിരിന്റെ അനിയനും, പാബൂസിന്റെ കസിൻ ചേച്ചിയും കൂട്ടൂകാരിമാരായ മുയലുകളുമെല്ലാം ഈ സീരിസിലെ മറ്റു താരങ്ങളാണ്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News