ഗാലെ ടെസ്റ്റിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ; മാനവ് സുതറിന് ആറ് വിക്കറ്റുകൾ

ind vs sl

മാനവ് സുതർ കുഴിച്ച സ്പിൻ വാരിക്കുഴിയിൽ തലകുത്തി വീണ ആതിഥേയരായ ശ്രീലങ്കയെ 165 റൺസിന് തകർത്ത് ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ മുന്നിൽ എത്തി. മത്സരം ജയിക്കാൻ 372 റൺസ് വേണ്ടി ഇരുന്ന ആതിഥേയർ രണ്ടാം ഇന്നിങ്സിൽ 206 റൺസിന് പുറത്തായി. വെറും 55 റൺസ് നൽകി ആറ് വിക്കറ്റ് വീഴ്ത്തിയ മാനവ് സുതർ ആണ് ഇന്ത്യയുടെ വിജയം എളുപ്പം ആക്കിയത്. ഇടങ്കയ്യന ഓഫ് സ്പിന്നർ ആയ താരം ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റുകൾ വീഴ്ത്തി ഇരുന്നു.

Also Read:ഗാലെ ടെസ്റ്റിൽ ജയത്തിലേക്ക് കുതിച്ച് ഇന്ത്യ; ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗിലും ബാറ്റിംഗ് തകർച്ച

ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ സോനൽ ദിനുഷ രണ്ടാം ഇന്നിഗ്‌സിലും അർദ്ധശതകം നേടി പൊരുതി നോക്കി എങ്കിലും മറ്റു ബാറ്റർമാർ വേഗം പുറത്തയത് ആതിഥേയർക്ക് വിനയായി. നായകൻ ധനഞ്ജയ ഡി സിൽവ (59) മാത്രമാണ് യുവതാരത്തിനു പിന്തുണ നൽകിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 462 റൺസ് എടുത്തപ്പോൾ ശ്രീലങ്കയുടെ ഇന്നിംഗ്സ് 284ൽ അവസാനിച്ചിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 193 ൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി അടിച്ച മലയാളിയായ കർണാടക താരം ദേവദത്ത് പടിക്കലാണ് കളിയിലെ താരം.


									
Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News