ഗാലെ ടെസ്റ്റിൽ ജയത്തിലേക്ക് കുതിച്ച് ഇന്ത്യ; ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗിലും ബാറ്റിംഗ് തകർച്ച

ind vs sl

ആതിഥേയരായ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ വിജയത്തിലേക്ക് കുതിച്ച് ഇന്ത്യ. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ശ്രീലങ്ക 84/4 എന്ന നിലയിൽ തകർന്നിരിക്കുകയാണ്. കളിയുടെ അവസാന ദിനമായ നാളെ അവർക്ക് ഇന്ത്യയെ മറികടക്കാൻ 288 റൺസ് കൂടി വേണം.

സ്കോർ അൻപത് തികയുന്നതിനു മുൻപ് തന്നെ നാല് പേരെ നഷ്ടപ്പെട്ട ആതിഥേയരെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത് നായകൻ ധനഞ്ജയ ഡിസില്വയും ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി അടിച്ച സോനൽ ധനുഷയും ചേർന്നാണ്. ഇന്ത്യയ്ക്കായി മാനവ് സുതാർ രണ്ടും സിറാജ്, കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Also Read; ഓപ്പറേഷൻ തൂഫാൻ; അടുപ്പമുള്ളവരെ പിടിച്ചപ്പോൾ കൊട്ടിഘോഷിച്ച പദ്ധതി കെട്ടടങ്ങുന്നു: എംവി ​ഗോവിന്ദൻ മാസ്റ്റർ

നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 193 ൽ അവസാനിച്ചു. അർധശതകം നേടിയ റിഷബ് പന്തും കെഎൽ രാഹുലും , ദേവ്ദത്ത് പടിക്കലും മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. ശ്രീലങ്കയ്ക്കായി ഫെർണാണ്ടോ നാലും ജയസൂര്യ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 462 റൺസ് എടുത്തപ്പോൾ ശ്രീലങ്കയുടെ ഇന്നിംഗ്സ് 284ൽ അവസാനിച്ചിരുന്നു.


									
Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News