കേരള സർവ്വകലാശാല വിസിക്കെതിരെ വിമർശനവുമായി പിഎസ് സഞ്ജീവ്. മുഴുവൻ വിദ്യാർത്ഥികളും വിസിക്ക് എതിരാണന്നും സ്വീകരിക്കുന്നത് വിദ്യാർത്ഥി വിരുദ്ധ നിലപാടാണെന്നും സഞ്ജീവ് പറഞ്ഞു.
ആർഎസ്എസിന് വേണ്ടി അടിമ പണി എടുക്കുന്ന സംഘിയായി മോഹനൻ കുന്നുമ്മൽ മാറി. സംസ്‌കൃതം സർവകലാശാല മണ്ഡലം എംഎൽഎ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ്. 24 ദിവസം സമരം ചെയ്ത വിദ്യാർത്ഥി സമരത്തെ അപരിഷ്കൃതമെന്നാണ് വിളിച്ചതെന്ന് സഞ്ജീവ് പറഞ്ഞു.
also read; ” സംഘിക്ക് പൊട്ടുതൊടൽ”: വിസി മോഹനൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുതൊട്ട് പ്രതിഷേധിച്ച് എസ്എഫ്ഐ
ഗവർണറും വിസിമാരും ആർഎസ്എസ് പിടിയിലാണ് എന്ന് അറിയാത്തവരാണോ കോൺഗ്രസ്. സംസ്ഥാനത്തെ ആഭ്യന്തര, ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവർണർ, വി സി എല്ലാവരും തുനിഞ്ഞ് ഇറങ്ങി ഇരിക്കുകയാണെന്ന് സഞ്ജീവിന്റെ വാക്കുകൾ.
കാലിക്കറ്റ് സർവകലാശാലയിൽ ഐഷി ഘോഷ് പങ്കെടുത്ത പരിപാടിയെക്കുറിച്ചും സഞ്ജീവ് പ്രതികരിച്ചു. പരിപാടി നടത്തിയതിന്റെ അടിസ്ഥാനത്തിൽ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കി. റോജി എം ജോണിന് കുറച്ച് നാണം ഉണ്ടെങ്കിൽ വാ തുറക്കണം, ഇല്ലെങ്കിൽ രാജി വെക്കണം. ആർഎസ്എസിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ദാസ്യപണിയെടുക്കുന്നുവെന്ന് സഞ്ജീവ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here